ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ട് തീർത്ഥാടകർ ഒഴുകിപ്പോയി; 14 പേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു. രണ്ടുപേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ഗംഗോത്രിക്ക് സമീപമാണ് അപകടം. നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതാണ് പാലം തകരാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. അപകടം ഉണ്ടായ സമയം തന്നെ സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുകയായിരുന്നു. 16 തീര്‍ഥാടകരെ രക്ഷപ്പെടുത്തിയതായാണ് വിവരം. 14 പേർ ഇപ്പോഴും സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു.

വെള്ളിയാഴ്ച നദിയിലൂടെ പെട്ടെന്ന് വെള്ളം കുത്തിയൊലിച്ചു വരുകയായിരുന്നു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അപകടത്തിൽപെട്ടവരെ രക്ഷിക്കുകയായിരുന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വ്യാഴാഴ്ച ഡെറാഡൂണിലെ റോബേഴ്‌സ് ഗുഹയ്ക്ക് (ഗുച്ചുപാനി) സമീപമുള്ള ഒരു ദ്വീപിൽ കുടുങ്ങിയ 10 യുവാക്കളെ രക്ഷപ്പെടുത്തിയിരുന്നു.

<BR>
TAGS ; UTTARAKHAND | RESCUE
SUMMARY : Two pilgrims swept away after makeshift bridge collapses in Uttarakhand. 14 people are trapped

Hot this week

സീനിയോറിറ്റി പരിഗണിച്ചില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണന; രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതില്‍ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല. സീനിയോറിറ്റി...

‘വി ഡി സതീശന് അഭിനന്ദനം, സര്‍ക്കാരിന് വേണ്ട എല്ലാ പിന്തുണയും നല്‍കും’; കെ സി വേണുഗോപാല്‍

ഡൽഹി: ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി...

കുവൈത്തില്‍ മലയാളിയായ 14കാരി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. എറണാകുളം പെരുമ്പാവൂര്‍...

കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ കാണാതായവരെ കണ്ടെത്തി

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ കാണാതായ ഡിജിറ്റില്‍ സര്‍വേ സംഘത്തെ കണ്ടെത്തി. നാല്...

വി. ഡി. സതീശന്‍ കേരള മുഖ്യമന്ത്രി; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിച്ച്  കോൺഗ്രസ് ദേശീയ നേതൃത്വം....

സ്വര്‍ണവില വീണ്ടും കൂടി

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ രാവിലെ 10000 രൂപയില്‍ അധികം...

ആശ്വാസ വാര്‍ത്ത; സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആദ്യകാല ബോർഡ്, കൗൺസിൽ അംഗവും സജീവപ്രവർത്തകനുമായ ആലപ്പുഴ...

Related Articles

Popular Categories