കേരളസമാജം ദൂരവാണിനഗർ മുന്‍ ജനറൽ സെക്രട്ടറി നാരായണ വാര്യർ അന്തരിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ മുന്‍ ജനറൽ സെക്രട്ടറിയും റിട്ട. ഐടിഐ  ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ ടി. നാരായണ വാര്യർ (81) ബെംഗളൂരുവില്‍ അന്തരിച്ചു. കണ്ണൂർ കുറുമാത്തൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി ബി.ടി.എം സെക്കന്‍റ് സ്റ്റേജിലായിരുന്നു താമസം. 1981 ലാണ് അദ്ദേഹം സമാജം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. അക്കാലത്താണ് സമാജത്തിന് കീഴില്‍ വിജിനപുരയിൽ ജൂബിലി സ്‌കൂൾ തുടങ്ങുന്നതിന്റ മുന്നൊരുക്കങ്ങൾ നടന്നിരുന്നത്.

ഭാര്യ: കമലാക്ഷി വാരസ്യാർ. മക്കൾ: മുരളി (യു എസ്‌), ബിന്ദു (യു എസ്‌), കവിത (ഇന്ദിരനഗർ), മരുമക്കള്‍:  വിനോദ്, ലത,  സംസ്കാരം നാളെ രാവിലെ 10 ന് വിത്സൻ ഗാർഡൻ വൈദ്യുതി ശ്‌മശാനത്തിൽ  നടക്കും.

നാരായണവാര്യരുടെ വിയോഗത്തില്‍ കേരളസമാജം ദൂരവാണിനഗർ അനുശോചിച്ചു. സമാജത്തിന്റെ നിസ്വാർത്ഥ സേവന പാരമ്പര്യത്തിന്റെ മികച്ച മാതൃകയാണ് അദ്ദേഹമെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സമാജം ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : OBITUARY

LEAVE A REPLY

Please enter your comment!
Please enter your name here