ബെംഗളൂരു: കൊട്ടാരക്കര ഏനാത്ത് കുളക്കട ഓണംപള്ളിൽ പടിഞ്ഞാറ്റേതിൽ ഒ. എം. തോമസ് (82) ബെംഗളൂരുവിൽ അന്തരിച്ചു. കൊത്തന്നൂര്‍ നാരായണപുര ഷെൽ നോർത്ത് ഗേറ്റ് അപ്പാർട്ട്മേന്റിലായിരുന്നു താമസം.
ഭാര്യ: ഗ്രേസികുട്ടി കുന്നത്തൂർ തുരുത്തിക്കര മണലുവിള കുടുംബാംഗം. മക്കൾ: ഷാജൻ തോമസ് (കൗൺസിൽ അംഗം, ഐപിസി കർണാടക സ്റ്റേറ്റ്), സാംജി തോമസ് (ബെംഗളൂരു), സാബു തോമസ് (കൗൺസിൽ അംഗം, ഐപിസി കർണാടക സ്റ്റേറ്റ്). മരുമക്കൾ: ബിജി, നിഷ, രഞ്ജു.
മൃതദേഹം തിങ്കളാഴ്ച രാവിലെ 10 ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ പൊതുദർശനത്തിന് ശേഷം കേരളത്തിലേക്ക് കൊണ്ടു പോകും. സംസ്കാരം 6 ന് രാവിലെ ഏനാത്ത് കുളക്കടയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മലപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തെരിയിൽ നടക്കും.
















