ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പനാന മുകുന്ദന്‍ ചരിഞ്ഞു

ഗുരുവായൂര്‍ ദേവസ്വം ആനത്തവാളത്തിലെ മുകുന്ദന്‍ ചരിഞ്ഞു. 44 വയസുള്ള കൊമ്പന്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്തംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്.

2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത നിലയിലായിരുന്നതിനാല്‍ ആനയെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ലായിരുന്നു. ആനത്താവളത്തിനകത്ത് സ്ഥിരമായി മുകുന്ദനെ നടത്തിക്കാറുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് തളര്‍ന്നു വീണു.

തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് കൊമ്പനെ എഴുന്നേല്‍പ്പിച്ചത്. ഇതിനുശേഷം അവശനായിരുന്നു. ജഡം ഇന്ന് വൈകിട്ടോടെ കോടനാട് വനത്തില്‍ സംസ്‌കരിക്കുമെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here