ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി, ദുരൂഹത സംശയിച്ച് പോലീസ്

ചേർത്തല: ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെ കാണാതായതായി പരാതി. പള്ളിപ്പുറം സ്വദേശിനി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശപ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു പുറത്തറിഞ്ഞത്. ആശാപ്രവർത്തകർ ചോദിച്ചപ്പോൾ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്കു നൽകിയെന്നായിരുന്നു യുവതിയുടെ മറുപടി.

ആശാപ്രവർത്തകര്‍ ഈ വിവരം ജനപ്രതികളെയും അതുവഴി ചേർത്തല പോലീസിലും അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ പ്രാഥമിക മൊഴിപ്രകാരം കുട്ടിയെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കു കൈമാറിയതായാണ് വിവരം.

കുഞ്ഞിനെ നിയമപരമായാണോ കൈമാറിയതെന്നും അതല്ല മറ്റെതെങ്കിലും രീതിയിലുള്ള കൈമാറ്റമാണോ നടന്നതെന്ന കാര്യം ഉള്‍പ്പെടെയാണ് പോലീസ് അന്വേഷിക്കുന്നത്. പ്രസവിച്ച യുവതിക്ക് മറ്റു രണ്ട് കുട്ടികളുണ്ട്. നിലവില്‍ യുവതിയുടെ വീട്ടിലെത്തിയ പോലീസ് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്.
<BR>
TAGS ; ALAPPUZHA | POLICE | MISSING
SUMMARY : Newborn baby missing in Cherthala, police suspecting mystery

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഘട്ടില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍...

ചെന്നൈയില്‍ മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍ വൻ അപകടം: റോഡ് ഇടിഞ്ഞ് കാര്‍ കുഴിയില്‍ വീണു

ചെന്നൈ: ടൈഡല്‍ പാർക്കിന് സമീപം റോഡ് അപ്രതീക്ഷിതമായി ഇടിഞ്ഞുണ്ടായ കൂറ്റൻ കുഴിയിലേക്ക്...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാര്‍സണ്

സ്ററോക്ഹോം: 2026ലെ സാഹിത്യ നൊബേല്‍ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്. സാഹിത്യത്തിലെ...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി....

ഇടുക്കിയില്‍ ഒക്ടോബര്‍ 16ന് സിപിഎം ഹര്‍ത്താല്‍

ഇടുക്കി: ഒക്റ്റോബർ 16-ന് ഇടുക്കി ജില്ലയില്‍ ഹർത്താല്‍. സിപിഎമ്മാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്....

ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങള്‍ വർധിച്ചുവരുന്ന പശ്ചാത്തലത്തില്‍, അവയ്ക്കെതിരെ ശക്തമായ പ്രതിരോധവുമായി ആഭ്യന്തര...

പാല്‍ക്കുപ്പി കരാറില്‍ മില്‍മയ്ക്ക് ഹൈക്കോടതി തിരിച്ചടി; രണ്ടാം ടെൻഡര്‍ നടപടികള്‍ വിലക്കി

കൊച്ചി: പാല്‍ക്കുപ്പി വിതരണ കരാറുമായി ബന്ധപ്പെട്ട് മില്‍മയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആദ്യ...

ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രിംകോടതി

ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.പി ഷുഹൈബിനെ...

Related Articles

Popular Categories