തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ വീരണകാവ് വില്ലേജില്‍ നവജ്യോതിയില്‍ താമസിക്കുന്ന ശങ്കർ കെ നായർ(34), ശങ്കറിന്റെ ഭാര്യ ആതിര(27), മകള്‍ ധ്വനി ശങ്കർ (3.1/2) വയസ്സ് എന്നിവരെയാണ് കാണാതായത്.
ഈ മാസം ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. മൈലക്കരയില്‍ താമസിക്കുന്ന ആതിരയുടെ വീട്ടില്‍ പോകുന്നു എന്നു പറഞ്ഞു പോയ മൂന്നുപേരെയും കാണാതാവുകയായിരുന്നു. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.
SUMMARY: Three members of a family have gone missing in Thiruvananthapuram
















