പാല്‍ക്കുപ്പി കരാറില്‍ മില്‍മയ്ക്ക് ഹൈക്കോടതി തിരിച്ചടി; രണ്ടാം ടെൻഡര്‍ നടപടികള്‍ വിലക്കി

കൊച്ചി: പാല്‍ക്കുപ്പി വിതരണ കരാറുമായി ബന്ധപ്പെട്ട് മില്‍മയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആദ്യ ടെൻഡർ റദ്ദാക്കി രണ്ടാം ടെൻഡറുമായി മുന്നോട്ടുപോയ മില്‍മയുടെ നടപടിക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. കേസില്‍ അന്തിമ വിധി വരുന്നതുവരെ ആർക്കും കരാർ നല്‍കേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. കരാർ നിഷേധിക്കപ്പെട്ട ക്ലിയർപെറ്റ് കമ്പനി നല്‍കിയ ഹർജിയിലാണ് കോടതി ഇടപെടല്‍.

ജവാൻ മദ്യത്തിനും മില്‍മയുടെ മലബാർ, എറണാകുളം യൂണിറ്റുകള്‍ക്കും കുപ്പി വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർപെറ്റ്. പാല്‍ക്കുപ്പി വിതരണത്തിനായി ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടും ക്ലിയർപെറ്റിനെ ഒഴിവാക്കി, ഉയർന്ന നിരക്കില്‍ കുപ്പി വിതരണം ചെയ്യുന്ന തമിഴ്‌നാട് ആസ്ഥാനമായ കമ്പനിക്ക് മില്‍മ കരാർ നീട്ടിനല്‍കിയെന്നാണ് ആരോപണം. മൂന്ന് മാസത്തോളം കരാർ നീട്ടിനല്‍കിയതായും റിപ്പോർട്ടുകളുണ്ട്. ക്ലിയർപെറ്റ് കമ്പനിക്ക് പൂർണമായും സപ്ലൈ സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നാണ് മില്‍മ നല്‍കുന്ന വിശദീകരണം.

എന്നാല്‍ കഴിഞ്ഞ ഏഴ് വർഷമായി എറണാകുളം യൂണിറ്റുകള്‍ക്കായി വിവിധതരം ജാറുകള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർപെറ്റെന്നും, യൂണിറ്റുകള്‍ നല്‍കിയ സാക്ഷ്യപത്രം മില്‍മയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. അതേസമയം, ടെൻഡർ റദ്ദാക്കിയ നോട്ടീസില്‍ ഉത്പാദനക്ഷമത സംബന്ധിച്ച കാര്യം പരാമർശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

SUMMARY: High Court setback for Milma regarding milk bottle contract; second tender proceedings stayed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങള്‍ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, അവയ്ക്കെതിരെ ശക്തമായ പ്രതിരോധവുമായി ആഭ്യന്തര...

ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രിംകോടതി

ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.പി ഷുഹൈബിനെ...

കൊല്ലത്തെ സ്ത്രീധന പീഡന പരാതി; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ...

17,000 അടി ഉയരത്തില്‍ വെച്ച്‌ മിന്നലേറ്റു; പാട്ന-ലക്നൗ ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗം തകര്‍ന്നു

ഡല്‍ഹി: പട്‌നയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി...

പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ നിഷ റാഫേലിനെതിരെ കേസ്

തൃശൂർ: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ നിഷ...

സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരേ ഹൂത്തി ആക്രമണം: മൂന്ന് മരണം

സൗദി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തില്‍...

എസ്.ഐ.ആറിനെതിരെ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടിക്കെതിരെ ബെംഗളൂരുവിൽ ഇന്ന്...

ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്ക് കിലോയ്ക്ക് 54 രൂപ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പച്ചക്കറികളുടെയും ഇലക്കറികളുടെയും വിലയിൽ ഗണ്യമായ വർധന....

Related Articles

Popular Categories