ജമ്മു കശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 219 സ്ഥാനാർഥികൾ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കശ്മീരിലെ പതിനാറും ജമ്മുവിലെ എട്ടും ഉൾപ്പെടെ 24 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക. 23.27 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിൽ അതീവ സുരക്ഷയിലാണു വോട്ടെടുപ്പ്. 10 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കശ്‌മീർ താഴ്വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലെത്തും. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്‌മീരിലെ കുൽഗാം, പുൽവാമ, ഷോപ്പിയാൻ, അനന്തനാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍തിജ മുഫ്‌തി അടക്കമുള്ള പ്രമുഖരാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ബിജ്‌ബേഹരയിലെ ശ്രിഗുഫ്‌വാരയില്‍ നിന്നാണ് ഇല്‍തിജ ജനവിധി തേടുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയും രണ്ട് തവണ മന്ത്രിയുമായ ഗുലാം അഹമ്മദ് മിര്‍, നാല് തവണ നിയമസഭ സമാജികനും മുതിര്‍ന്ന സിപിഎം നേതാവുമായ എം വൈ തരിഗാമി (കുല്‍ഗാം), മുന്‍ മന്ത്രിമാരായ കോണ്‍ഗ്രസിന്‍റെ പിര്‍സാദ സയീദ് (അനന്തനാഗ്), നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ സക്കീന ഇതൂ (ഡി എച്ച് പോറ) എന്നിവരാണ് ഒന്നാംഘട്ടത്തില്‍ മത്സരരംഗത്തുള്ള മറ്റ് പ്രമുഖര്‍.
<br>
TAGS : JAMMU KASHMIR | ELECTION 2024
SUMMARY : Jammu and Kashmir goes to polling booth today

Hot this week

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ

ഡല്‍ഹി: കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര...

വീണയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു

തിരുവനന്തപുരം: സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയൻ്റെ...

വാഹനം വിട്ട് നല്‍കാൻ കൈക്കൂലി; ചേര്‍ത്തല ഡിവൈഎസ്പി വിജിലൻസ് പിടിയില്‍

ചേർത്തല: മലിനജലവും മാലിന്യവും നീക്കം ചെയ്യുന്ന വാഹനം വിട്ടുനല്‍കാൻ ലക്ഷങ്ങള്‍ കൈക്കൂലി...

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: ഡിജിപിയോട് വിശദാംശം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: പിണറായി വിജയൻ്റെ വസതിയില്‍ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ്...

അത്ഭുത അതിജീവനം; ലാവോസിൽ ഗുഹയില്‍ കുടുങ്ങിയ അഞ്ച് പേരെ എട്ടാംദിനം ജീവനോടെ കണ്ടെത്തി

ബാങ്കോക്ക്‌: മധ്യ ലാവോസിലെ ഗുഹയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിക്കിടന്ന അഞ്ച് ഗ്രാമീണരെ രക്ഷാപ്രവർത്തകർ ജീവനോടെ...

മൈസൂരുവില്‍ വാഹനാപകടം; മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: മൈസൂരുവിലുണ്ടായ കാര്‍ അപകടത്തില്‍ തൃശൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു....

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര...

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. സിപിഎം പ്രവര്‍ത്തകരായ...

Related Articles

Popular Categories