അത്ഭുത അതിജീവനം; ലാവോസിൽ ഗുഹയില്‍ കുടുങ്ങിയ അഞ്ച് പേരെ എട്ടാംദിനം ജീവനോടെ കണ്ടെത്തി

ബാങ്കോക്ക്‌: മധ്യ ലാവോസിലെ ഗുഹയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിക്കിടന്ന അഞ്ച് ഗ്രാമീണരെ രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തി. എന്നാൽ ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ എട്ടാംദിവസത്തിലാണ് റെസ്‌ക്യൂ ഡൈവര്‍മാര്‍ ഇവരെ ഗുഹക്കുള്ളില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, മെഡിക്കല്‍ പരിശോധനകള്‍ എന്നിവ നല്‍കിയ ശേഷമാണ് പുറത്തേക്കെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുക. അവശേഷിക്കുന്ന രണ്ട് പേരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരും.

സ്വർണ്ണ ഖനനത്തിനായും വന്യജീവി വേട്ടയ്ക്കായും മെയ് 19നാണ് സംഘം സൈസോംബോൺ പ്രവിശ്യയിലെ ഗുഹയിൽ പ്രവേശിച്ചത്. കനത്ത മഴയെത്തുടർന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുഹയുടെ പ്രവേശന കവാടം അടഞ്ഞതോടെ ഇവർ ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഒരാൾ അതിസാഹസികമായി നീന്തി രക്ഷപ്പെട്ട് വിവരമറിയിച്ചതിനെ തുടർന്നാണ് പുറംലോകം അപകടവിവരമറിഞ്ഞത്.

ലാവോസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സംയുക്ത രക്ഷാസംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. 2018ൽ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച ദൗത്യത്തിൽ പങ്കെടുത്ത മുങ്ങൽ വിദഗ്ധരും ഈ സംഘത്തിലുണ്ട്.

ഗുഹയുടെ പ്രവേശന കവാടത്തിൽനിന്നും 100 മീറ്ററിലധികം ആഴത്തിലുള്ള അറയിലാണ് ഗ്രാമീണർ കുടുങ്ങിയത്‌. ഇവരുമായി ഒരുവിധ ആശയവിനിമയവും സാധ്യമായിരുന്നില്ല. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഗുഹാമുഖം പൂർണമായി അടഞ്ഞിരുന്നു.

തലസ്ഥാനമായ വിയന്റിയാനിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള പർവതപ്രദേശത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഗുഹയുടെ പ്രവേശന കവാടത്തിലെത്താൻ 4 കിലോമീറ്ററോളം കുത്തനെയുള്ള വഴിയിലൂടെ നടക്കേണ്ടതുണ്ട്. കൂടാതെ കനത്ത മഴയും ഇടുങ്ങിയ പ്രവേശന കവാടവും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.
SUMMARY: Five people trapped in Laos cave found alive on eighth day

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ 3 കോച്ചുകൾ കത്തി നശിച്ചു; ആളപായമില്ല 

ബെംഗളൂരു: ബെംഗളൂരു യലഹങ്ക രാജാന്നുകുണ്ഡെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്ക്...

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

Related Articles

Popular Categories