ട്രെയിനുകൾ വൈകി; ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും

ന്യൂഡൽഹി: ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ തിക്കും തിരക്കും. 12, 13 പ്ലാറ്റ്‌ഫോമിലാണ് യാത്രക്കാർ കൂട്ടത്തോടെ എത്തിയത്. നാല് ട്രെയിനുകളാണ് വൈകിയത്. 8.05 ന് എത്തേണ്ടിയിരുന്ന ശിവഗംഗ എക്‌സ്പ്രസ് 9.20 നാണ് എത്തിയത്. 9.15 ന് പുറപ്പെടേണ്ട സ്വാന്ത്ര്യസമര സേനാനി എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നു. 9.25 ന് സ്റ്റേഷനില്‍ നിന്നും പുറപ്പെടേണ്ട ജമ്മു രാജഥാനി എക്‌സ്പ്രസ് വൈകി, 10 മണിക്ക് ഷെഡ്യൂള്‍ ചെയ്ത ലക്‌നൗ എക്‌സ്പ്രസും വൈകി ഓടിക്കൊണ്ടിരിക്കുന്നതിനാലുമാണ് രണ്ട് പ്ലാറ്റ്‌ഫോമിലും യാത്രക്കാര്‍ നിറയാന്‍ കാരണമായത്.

തിരക്ക് ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് അധികൃതര്‍ തിരക്കൊഴിവാക്കാന്‍ ശ്രമം നടത്തിയത്. തിരക്കില്‍ ആര്‍ക്കും പരുക്കില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 15നും സമാനമായ തിരക്ക് സ്റ്റേഷനില്‍ അനുഭവപ്പെട്ടിരുന്നു. പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ട് 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

TAGS: NATIONAL | TRAIN LATE
SUMMARY: Heavy Rush At Delhi Railway Station But No Stampede

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അനധികൃത പോസ്റ്ററുകൾക്കെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു....

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക്...

കേരളസമാജം കർണാടകയുടെ ഓണച്ചന്തയ്ക്ക് നാളെ തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും

ബെംഗളൂരു: കേരളസമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

മംഗളൂരു റെയിൽവേ ശൃംഖല ഒക്ടോബർ 1 മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറും

ന്യൂഡല്‍ഹി: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗളൂരു പ്രദേശം സൗത്ത്...

കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം ഓണച്ചന്ത ശനിയാഴ്ച വൈകുന്നേരം 4...

കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാര്‍ പരിഗണനയിലില്ല: വി.ഡി.സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി...

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന നാളെ...

Related Articles

Popular Categories