പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ആലുവ തോട്ടുമുഖം ഖവാലി ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ അടപ്പിച്ചു. ഹോട്ടലില്‍ പഴകിയ ചിക്കന്‍ വില്‍പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണസംഘം പരിശോധനക്കെത്തിയത്. പരിശോധനയില്‍ പകുതി വേവിച്ച പഴകിയ ചിക്കന്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹോട്ടലില്‍ നിന്നും പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസും ഉദ്യോഗസ്ഥര്‍ പിടികൂടി. ഹോട്ടലിലെ അടുക്കളയും പരിസരവും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നെന്നും ഫ്രീസറില്‍ പച്ചക്കറിയും മാംസവും ഒരുമിച്ചുവച്ച അവസ്ഥയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആലുവ അങ്കമാലി ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ എ അനീഷ,സമാനത എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

The post പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വയനാട്ടിൽ അതീവ്ര മഴ മുന്നറിയിപ്പ്: നാളെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും; റിസോർട്ടുകൾക്കും ട്രക്കിങ്ങിനും വിലക്ക്

കൽപറ്റ: ജില്ല ഭരണകൂടം അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിൽ...

ദൊഡ്ഡബള്ളാപുര റോഡിൽ കോൺക്രീറ്റ് മിക്സർ ലോറിയിടിച്ച് ഹോട്ടൽ ജീവനക്കാരൻ മരിച്ചു; സുഹൃത്തിന് പരിക്ക്

ബെംഗളൂരു: ദൊഡ്ഡബള്ളാപുര മെയിൻ റോഡിൽ കോൺക്രീറ്റ് മിക്സർ ലോറി ഇരുചക്രവാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ...

തടാകത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ  തടാകത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയ രണ്ട് ആൺകുട്ടികൾ...

എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം...

സംസ്ഥാനത്ത് മഴ കനക്കുന്നു; പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു

തിരുവനന്തപുരം: പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു. പരുക്കേറ്റവരെ പാറശാല...

ഗോൾഡൻ ചാരിയറ്റിന്റെ 2026–27 സീസണിന് തുടക്കം; ആദ്യ യാത്രയിൽ 75 യാത്രക്കാർ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ആഡംബര വിനോദസഞ്ചാര ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ 2026–27...

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്ന് മാറി നൽകിയ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന്...

Related Articles

Popular Categories