പ്രശസ്ത ആയുര്‍വേദ ഡോക്ടര്‍ കെ. പാറുക്കുട്ടി അമ്മ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത ആയുർവേദ ഡോക്ടറും ആയുർവേദ വകുപ്പിൽ ഡി.എം.ഒ.യും ആയിരുന്ന ഡോ.കെ.പാറുക്കുട്ടി അമ്മ ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ മന്ത്രിയും എൻ.സി.പി. മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന എ.സി ഷണ്‍മുഖദാസിന്റെ ഭാര്യയാണ്. ബെംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. കോട്ടക്കല്‍ ആയുർവേദ കോളജില്‍ പാറുക്കുട്ടിയമ്മയുടെ സഹപാഠിയായിരുന്നു എ.സി. ഷണ്‍മുഖദാസ്. പിന്നീട് ആ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു.

മക്കള്‍: ഡോ. ഷറീനാദാസ് (വെങ്കിടരമണ ആയുര്‍വേദ കോളജ്, ചെന്നൈ), ഷബ്‌നാദാസ് (ആയുര്‍വേദ ഡോക്ടര്‍, മേത്തോട്ടുതാഴം): മരുമക്കള്‍: ഡോ. ആര്‍ വീരചോളന്‍(ചെന്നൈ കോര്‍പറേഷന്‍ ഹെല്‍ത്ത് സര്‍വീസ്), ടി. സജീവന്‍ (അസി. പ്രഫ. ജെ.ഡി.ടി കോളേജ് ഓഫ് ഫിസിയോ തെറാപ്പി). ഭൗതികശരീരം ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എരഞ്ഞിക്കലിലുള്ള വസതിയിലേക്ക് കൊണ്ടുവരും.

TAGS : LATEST NEWS
SUMMARY : Renowned Ayurvedic doctor K. Parukutty Amma passes away

LEAVE A REPLY

Please enter your comment!
Please enter your name here