ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി. ലണ്ടനില്‍ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദ ഷാർദിലാണ് വിജയ് ആരാധകരെ കാണാൻ തീരമാനിച്ചിരുന്നു. പരിപാടിക്ക് മണിക്കൂറുകള്‍ മുൻപുതന്നെ വിജയ്‌യെ കാണാനായി നൂറുകണക്കിന് ആരാധകർ ഇവിടെ തടിച്ചുകൂടിയിരുന്നു. എന്നാല്‍ അവസാനനിമിഷം, സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റൻ പോലീസ് ഇടപെട്ട് പരിപാടി റദ്ദാക്കുകയായിരുന്നു.
തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായാണ് വിജയ് സംസ്ഥാന പ്രതിനിധി സംഘത്തിനൊപ്പം ലണ്ടനിലെത്തിയത്. സന്ദർശത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിക്ഷേപ പദ്ധതികളിലൂടെ സംസ്ഥാനത്ത് 9,400 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാടിനെ ഏഷ്യയിലെ പ്രധാന അഡ്വാൻസ്‌ഡ് മാനുഫാക്‌ച്വറിംഗ്, ടെക്‌നോളജി കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. യുകെ സന്ദർശനം പൂർത്തിയാക്കി വിജയ് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.
SUMMARY: Security concerns: Tamil Nadu Chief Minister cancels Vijay’s event in London
















