യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ കേന്ദ്രത്തിന്റെ നടപടി. റൈഡ് ബുക്ക് ചെയ്യുന്നതിനിടെ കൂടുതൽ തുക നൽകാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(CCPA) 10 ലക്ഷം രൂപ പിഴയിട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിനും അന്യായ വ്യാപാര രീതികൾക്കുമാണ് നടപടി.

2025 മെയ് 16ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് CCPA അന്വേഷണം ആരംഭിച്ചത്. തുടർന്ന് റാപ്പിഡോ ഉൾപ്പെടെയുള്ള വിവിധ ക്യാബ്, ബൈക്ക്-ടാക്സി അഗ്രഗേറ്റർമാരുടെ പ്രവർത്തനരീതികൾ അതോറിറ്റി പരിശോധിച്ചു.

റാപ്പിഡോ ആപ്പിൽ യാത്ര ബുക്ക് ചെയ്യുമ്പോൾ ആദ്യം ഒരു നിശ്ചിത നിരക്കാണ് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ബുക്കിംഗ് നടപടികളുമായി ഉപഭോക്താവ് മുന്നോട്ടുപോകുമ്പോൾ, “60 രൂപ നിരക്കിൽ ഡ്രൈവർമാർ യാത്ര സ്വീകരിക്കുന്നില്ല; +10, +20, +30 എന്നിങ്ങനെ തുക കൂട്ടി നോക്കൂ, നിരക്ക് കൂടുന്തോറും യാത്ര ലഭിക്കാനുള്ള സാധ്യതയും കൂടും” തുടങ്ങിയ സന്ദേശങ്ങൾ ആപ്പ് കാണിച്ചിരുന്നു.

ടിപ്പ് നൽകുന്നത് തികച്ചും സ്വമേധയാ ഉള്ള കാര്യമാണെന്നും, അധിക തുക വാഗ്ദാനം ചെയ്താലും ഇല്ലെങ്കിലും തങ്ങളുടെയാത്രക്കാരെയും ഡ്രൈവർമാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്നും റാപിഡോ വാദിച്ചു. എന്നാൽ ഈ വാദം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അം​ഗീകരിച്ചില്ല. ഉപഭോക്താവിന്റെ തീരുമാനത്തെ സ്വാധീനിക്കുന്ന ഇത്തരം രീതികൾ അന്യായ വ്യാപാര രീതിയുടെ പരിധിയിൽ വരുന്നതായാണ് അതോറിറ്റിയുടെ നിലപാട്.

അഡ്വാൻസ് ടിപ്പിംഗ്, ‘ഡാർക്ക് പാറ്റേൺ’ തുടങ്ങിയ രീതികളുമായി ബന്ധപ്പെട്ട് യൂബർ, ഓല, റാപ്പിഡോ, നമ്മ യാത്രി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് നേരത്തെയും CCPA നോട്ടീസ് നൽകിയിരുന്നു.
SUMMARY: Rapido fined ₹10 lakh for allegedly pressuring users to pay extra for rides.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

വൈദ്യുതി പ്രതിസന്ധിയില്‍ കേരളത്തിന് ഹിമാചലിന്റെ സഹായം: 250 മെഗാവാട്ട് വൈദ്യുതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എം...

Related Articles

Popular Categories