എഞ്ചിനീയർമാർക്ക് ആദരം: കർണാടകയില്‍ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ‘Er.’ ചേർക്കാം

ബെംഗളൂരു: പേരിന് മുന്നില്‍ ഡോക്ടര്‍മാര്‍ ‘Dr.’ എന്നും അഭിഭാഷകര്‍ ‘Adv.’ എന്നും ഉപയോഗിക്കുന്ന മാതൃകയിൽ, കർണാടകയിലെ എഞ്ചിനീയർമാർക്കും തങ്ങളുടെ പേരിനൊപ്പം ‘Er.’ (Engineer) എന്ന ഔദ്യോഗിക പദവി ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച് കർണാടക സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

ഭാരതരത്ന സർ എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇനി മുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) കർണാടക ചാപ്റ്റർ സംഘടിപ്പിച്ച 59-ാമത് എഞ്ചിനീയേഴ്സ് ദിനാഘോഷത്തിൽ സംസാരിക്കവെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. പിന്നാലെ ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.

മാറുന്ന കാലഘട്ടത്തിലെ പ്രതിസന്ധികൾക്ക് മികച്ച സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തി സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന എഞ്ചിനീയർമാരെ ‘ഭാവിയുടെ ശിൽപികൾ’ എന്നാണ് സർക്കാർ ഉത്തരവിൽ വിശേഷിപ്പിച്ചിരിക്കുന്നത്. മൈസൂർ രാജ്യത്തിന്റെ 19-ാമത് ദിവാനായിരുന്ന സർ എം. വിശ്വേശ്വരയ്യ നാടിന്റെ ആധുനിക നിർമിതിക്ക് നൽകിയ ചരിത്രപരമായ സംഭാവനകളെയും ചടങ്ങിൽ പ്രത്യേകം മുഖ്യമന്ത്രി അനുസ്മരിച്ചു. സർ എം. വിശ്വേശ്വരയ്യ രാജ്യത്തിനൊട്ടാകെ മാതൃകയാണെന്നും കർണാടകയുടെ ആധുനിക നിർമിതിയിൽ അദ്ദേഹത്തിന്റെ പങ്ക് സമാനതകളില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക ദിനാചരണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ രാജ്യത്ത് ആദ്യമായി എഞ്ചിനീയർമാർക്ക് ‘Er’ എന്ന വിശേഷണം ചേർക്കാൻ അനുമതി നൽകുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറി. നേരത്തെ, അധ്യാപകർക്ക് ‘Tr’ എന്ന വിശേഷണം ചേർക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
SUMMARY: Engineers in Karnataka can now add ‘Er.’ before their names.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലോസ് ഏഞ്ചല്‍സില്‍ പാര്‍ക്കിംഗ് ലോട്ടിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

ലോസ് ഏഞ്ചല്‍സ്: അമെരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന് 200 രൂപ വർധിച്ച്‌...

വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിലെ നാരായണപുരയില്‍ വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ...

സുരക്ഷാ പ്രശ്നം; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി....

ചരിത്രത്തിൽ ആദ്യം; ബഹിരാകാശത്തും ആയുധപ്പുര ഒരുക്കി അമേരിക്ക

വാഷിങ്‌ടൺ: കരയ്ക്കും കടലിനും പിന്നാലെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു ബഹിരാകാശ ആയുധപ്പുര...

ചൂടിന് തെല്ലാരാശ്വാസമായേക്കും; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത....

കർണാടകയിൽ 10 വർഷത്തിനിടെ 3,600 കോടി രൂപ നിക്ഷേപിക്കാൻ അപ്ലൈഡ് മെറ്റീരിയൽസ്; 1,000 തൊഴിലവസരങ്ങൾ

ബെംഗളൂരു: അമേരിക്ക ആസ്ഥാനമായ സെമികണ്ടക്ടർ ഉപകരണ നിർമാതാക്കളായ അപ്ലൈഡ് മെറ്റീരിയൽസ് കർണാടകയിൽ...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

Related Articles

Popular Categories