ബാറിൻ്റെ ഉദ്ഘാടന ദിവസം യുവാവിനെ ആക്രമിച്ച കേസ്; ജീവനക്കാരൻ അറസ്റ്റില്‍

0
79

കോട്ടയം: ഉദ്ഘാടന ദിവസം ബാറില്‍ മദ്യത്തിൻ്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത നാട്ടുകാരനെ അക്രമിച്ച കേസില്‍ ബാർ ജീവനക്കാരൻ അറസ്റ്റില്‍. എം സി റോഡില്‍ വെമ്പള്ളി ജംഗ്ഷനു സമീപം പ്രവർത്തനം ആരംഭിച്ച ബാറിലാണ് സംഘർഷം. ബാർ ജീവനക്കാരൻ കുമരകം സ്വദേശി ബിജുവിനെ ആണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ബാറില്‍ മദ്യപിക്കാൻ എത്തിയ വ്യക്തി മദ്യത്തിൻ്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തത് ഇഷ്ടപൊടാത്ത ജീവനക്കാരൻ ഗ്ലാസ് ഉപയോഗിച്ച്‌ നാട്ടുകാരനെ എറിഞ്ഞു വീഴ്ത്തിയ ശേഷം മർദിക്കുക ആയിരുന്നു. ത്യപ്പുണിത്തുറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏക ചക്രാ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയില്‍ ആണ് പ്രസ്തുത സ്ഥാപനം. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

TAGS : LATEST NEWS
SUMMARY : Case of assault on young man on bar’s opening day; employee arrested

LEAVE A REPLY

Please enter your comment!
Please enter your name here