ബെംഗളൂരു വിമാനത്താവള റോഡിനു സമീപം ബസ് മറിഞ്ഞ് അപകടം; എട്ട് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവള റോഡിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഹൈവേ ഡെവലപ്പർ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് സ്ഥാപനമായ അശോക ബിൽഡ്കോൺ ലിമിറ്റഡിലെ 35 ജീവനക്കാരുമായി നഗരത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

വിമാനത്താവളത്തിലെ റൺവേകളെ ബന്ധിപ്പിക്കുന്ന വെസ്റ്റേൺ ക്രോസ്ഫീൽഡ് ടാക്സിവേയിൽ ജോലി ചെയ്യുന്നവരായിരുന്നു ബസിലുള്ളവർ. ഹുനച്ചൂരിനടുത്തുള്ള കടയരപ്പനഹള്ളിയിലെ പിജിയിലേക്ക് ഉച്ചഭക്ഷണത്തിനായി ഇവർ പോകുന്നതിനിടെ ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ബസ് റോഡിൽ തലകീഴായി മറിഞ്ഞു. നാട്ടുകാരും ട്രാഫിക് പോലീസും ചേർന്നാണ് യാത്രക്കാരെ ബസിൽ നിന്നും പുറത്തെത്തിച്ചത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ജീവനക്കാരുടെ ആരോഗ്യ നില അതീവഗുരുതരമാണ്. സംഭവത്തിൽ ബെഗുർ ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Eight injured in road crash near Bengaluru airport, two critical

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പള്‍സര്‍ സുനിക്ക്‌ തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സർ സുനിക്ക് തിരിച്ചടി....

ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അടിയന്തരമായി അനുവദിച്ച്‌...

വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് കുത്തേറ്റു

തിരുവനന്തപുരം: വര്‍ക്കല ക്ലിഫില്‍ തമിഴ്‌നാട് സ്വദേശിയായ വിനോദ സഞ്ചാരിക്ക് കുത്തേറ്റു. തഞ്ചാവൂര്‍...

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 10...

വിയറ്റ്നാം ബോട്ടപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. കൊല്ലം...

പത്തനംതിട്ടയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

അടൂർ: അടൂരില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷിനാസ്...

ഹോർമുസിൽ ഇറാൻ ആക്രമണം; യുഎഇ ടാങ്കറിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരുക്ക്

ദുബായ്: അമേരിക്ക ഇറാനിൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ യുഎഇയുടെ രണ്ട് ഓയിൽ...

Related Articles

Popular Categories