മലപ്പുറത്തെ നിപ: സമ്പര്‍ക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

മലപ്പുറം: മലപ്പുറത്ത് സമ്പര്‍ക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. 40 പേർ കൂടി സമ്പർക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്തോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 152 ആയി. ഇതില്‍ 62 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. വളാഞ്ചേരിയിലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്.

അതേസമയം നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ രോഗി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

TAGS : NIPHA
SUMMARY : Nipah in Malappuram: Two more people on the contact list test negative

LEAVE A REPLY

Please enter your comment!
Please enter your name here