മഴ ശക്തം: കേരളത്തില്‍ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേരളത്തില്‍ തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

വയനാട്ടിൽ ട്യൂഷൻ സെന്ററുകൾ, അംഗണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർ ഡി.ആർ.എസ് മേഘശ്രീ അവധി പ്രഖ്യാപിച്ചത്. എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല.

ആലപ്പുഴയില്‍ ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ  ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

പാലക്കാട് പ്രൊഫഷണൽ കോളജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ, മദ്രസകൾ, കിൻഡർ ഗാർട്ടനുകൾ എന്നിവ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം റോഡ് ബ്ലോക്ക്, മുതലായ സാഹചര്യം നിലനിൽക്കുന്നതിനാലും ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗണവാടികൾ, മദ്രസ, കിൻഡർ ഗാർഡൻ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കുന്നതല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

അതി തീവ്രമഴ പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ സ്റ്റേറ്റ് , സി.ബി.എസ്.ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല.

കോട്ടയയത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂലൈ 17) ജില്ലാ കളക്ടർ വി. വിഗ് നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

തൃശൂർ ജില്ലയിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അംഗണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കും അവധി ബാധകമാണ്. പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയാണ്. തിരുവല്ല താലൂക്കിലെ നെടുംപ്രയാർ എംടിഎൽപി സ്കൂളിനും മല്ലപ്പളളി താലൂക്കിലെ വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് യുപി സ്കൂളിനും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
<BR>
TAGS : RAIN | KERALA
SUMMARY : Holiday for educational institutions tomorrow in eight districts

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ഗാന്ധിജയന്തി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവത്തിന് ഇന്ന് തുടക്കം  

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം 'ഓണോത്സവം 2026' ശനി, ഞായർ...

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

Related Articles

Popular Categories