രാജ്യത്ത് ഏറ്റവുമധികം ഇവി ചാർജിങ് സ്റ്റേഷനുകൾ ബെംഗളൂരുവിലാണെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: രാജ്യത്ത് ഏറ്റവുമധികം ഇവി ചാർജിങ് സ്റ്റേഷനുകൾ ബെംഗളൂരുവിലാണെന്ന് റിപ്പോർട്ട്‌. കേന്ദ്ര ഊർജ മന്ത്രാലയത്തിൻ്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട്‌ പുറത്തുവിട്ടത്.

ബെംഗളൂരുവിൽ 4,462 ചാർജിംഗ് സ്റ്റേഷനുകളും കർണാടകയിലുടനീളം ആകെ 5,765 ചാർജിംഗ് സ്റ്റേഷനുകളുമുണ്ട്. 2017-ലാണ് കർണാടകയിൽ ആദ്യമായി ഇവി നയം നടപ്പാക്കുന്നത്. ഇതിന് ശേഷം ഇലക്ട്രിക് വാഹനങ്ങൾ സംസ്ഥാനത്ത് ഗണ്യമായി വർധിച്ചു. സ്വിഗ്ഗി, സൊമാറ്റോ എന്നിവയിൽ നിന്നുള്ള ഭക്ഷണ വിതരണ ഏജന്റുമാരും, കൊറിയർ ജീവനക്കാരുമാണ് സംസ്ഥാനത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്.

ബിബിഎംപി, ടിടിഎംസി, ബിഡിഎ ഓഫീസുകൾ ഉൾപ്പെടെ സർക്കാർ ഓഫീസ് പരിസരങ്ങളിൽ ബെസ്കോം (ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി) നിരവധി ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളും തങ്ങളുടെ കോർപ്പറേറ്റ് വാഹനങ്ങൾക്കായി പ്രധാന സ്ഥലങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിച്ച് നഗരത്തിൻ്റെ ഇവി ചാർജിംഗ് ശൃംഖല വർധിപ്പിച്ചു. റെസിഡൻഷ്യൽ അപ്പാർട്ട്‌മെൻ്റ് സമുച്ചയങ്ങളിൽ ബിബിഎംപിയുടെ മേൽനോട്ടത്തിൽ ഇവി ചാർജിംഗ് സൗകര്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഇത് കൂടാതെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരേസമയം 23 വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇവി ചാർജിംഗ് ഹബ് ബെസ്കോം നിർമ്മിക്കുന്നുണ്ട്. വെറും 30 മിനിറ്റിനുള്ളിൽ വാഹനങ്ങൾ ഫുൾ ചാർജ് ആകുന്ന തരത്തിലാണ് പുതിയ സംവിധാനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവി ചാർജിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ സ്റ്റേഷൻ കൂടിയാണിത്. നവംബറോട് ചാർജിങ് സ്റ്റേഷൻ തുറക്കാനാണ് ബെസ്കോം പദ്ധതിയിടുന്നത്.

Hot this week

ആശങ്കയായി ഷിഗെല്ല; ഇടുക്കിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട്...

അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; സി. വിജയ ഭാസ്കര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

ചെന്നൈ: അണ്ണാഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പാർട്ടിയില്‍ വിമതനീക്കത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ...

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം തുടരും; രാത്രി പതിനൊന്നിന് ശേഷം പാടില്ല

കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ക്കുള്ള...

പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തി പരുക്കേൽപ്പിച്ച് യുവാവ്

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി ഗുരുതരമായി...

കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു; ഒളവണ്ണ സ്വദേശി ചികിത്സയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിക്കാണ് മലേറിയ സ്ഥീരീകരിച്ചത്....

ഇന്തോനേഷ്യയിൽ ഭൂചലനം; 6.7 തീവ്രത; വ്യാപക നാശനഷ്ടം, പരിഭ്രാന്തരായി ജനങ്ങള്‍, റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ...

വി​മാ​ന​ത്തി​ലെ പ്ര​തി​ഷേ​ധം: ഇ.​പി.​ജ​യ​രാ​ജ​നെ​തി​രെ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്....

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വടകര...

Related Articles

Popular Categories