വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് പാചക വാതക സിലിണ്ടർ വില കുറച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലണ്ടറിന് ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചിരിക്കുന്നത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി.

വിലകുറച്ചതോടെ ഡല്‍ഹിയില്‍, 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില ഇന്ന് മുതല്‍ 1797 രൂപയാണ്. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറുകളിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് എൽ.പി.ജി കുറയ്ക്കുന്നത്. വാണിജ്യ എൽ.പി.ജിയുടെ വിലയിൽ അവസാനമായി കുറവ് വരുത്തിയത് ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു.

ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഗാർഹിക പാചക വാതക വില അവസാനമായി വർധിപ്പിച്ചത് 2024 മാർച്ച് ഒന്നിനാണ്.  പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തിയതിയും 15-ാം തിയതിയും പരിഷ്‌കരിക്കാറുണ്ട്. എല്ലാ മാസവും വില പരിഷ്‌കരിക്കുമ്പോള്‍ എണ്ണ വിപണന കമ്പനികള്‍ അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുക്കാറുണ്ട്. തുടര്‍ച്ചയായ രണ്ടാം മാസമാണ് എണ്ണക്കമ്പനികള്‍ പാചക വാതക വില കുറച്ചത്.
<BR>
TAGS : GAS PRICE REDUCED
SUMMARY : Commercial cylinder price reduced; domestic cylinder price unchanged

Hot this week

ഥാറിനുള്ളില്‍ മദ്ധ്യവയസ്കൻ മരിച്ചനിലയില്‍

തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ ഥാറിനുള്ളില്‍ മദ്ധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. അണിയൂർ സ്വദേശി...

സലിം കുമാറിന് വിട നല്‍കി നാട്; സംസ്‌കാരം നടന്നു

തിരുവനന്തപുരം: ഹാസ്യചക്രവർത്തിക്ക് വിട നല്‍കി സാംസ്കാരിക കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍...

ഉരുള്‍പൊട്ടല്‍ ഭീതി; ഇടുക്കി ജില്ലയില്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രി യാത്ര...

അമേരിക്കയില്‍ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ തെലുങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്‌ലപോച്ചംപള്ളി...

പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസ് മോഷണം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട്ടെ കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്ന് അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന്...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി; ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ പുറത്തെടുക്കവേ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതിയില്‍,ചികിത്സാ...

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

തൃശൂർ: തൃശൂർ ഒല്ലൂക്കരയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു....

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ: സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി...

Related Articles

Popular Categories