സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; മെയ്‌ 15ന് ഹാജരാകാൻ സോനു നിഗത്തിന് സമൻസ്

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ മെയ്‌ 15ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗായകൻ സോനു നിഗത്തിനു ബെംഗളൂരു സിറ്റി പോലീസ് സമൻസ് അയച്ചു. ഇതേദിവസം തന്നെ സോനു നിഗമനം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി വാദം കേൾക്കും. തനിക്കെതിരെ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെയാണ് സോനു നിഗം ഹർജി നൽകിയത്. ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കന്നഡ ഭാഷയെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്നതായിരുന്നു ഗായകനെതിരായ പരാതി. ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ നടന്ന മ്യൂസിക് ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് വിദ്യാർഥികളിൽ ഒരാൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിർബന്ധങ്ങളാണ് പിന്നീട് പഹൽഗാം പോലുള്ള ആക്രമണങ്ങളിലേക്ക് വഴി വയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നൽകിയ മറുപടി.

താൻ പാടിയവയിൽ ഏറ്റവും നല്ല പാട്ടുകൾ കന്നഡയിലേതാണ്. എന്നാൽ ഇത്തരത്തിൽ ഭീഷണി ഉയരുന്നത് വേദനാജനകമെന്നും സോനു പറഞ്ഞിരുന്നു. പഹൽഗാം ആക്രമണത്തെ കുറിച്ചുള്ള പരാമർശത്തിനെതിരെ കന്നഡ രക്ഷണ രക്ഷണ വേദികെ സംഘടന നൽകിയ പരാതിയിലാണ് ഗായകന് നോട്ടീസ് അയച്ചത്.

TAGS: BENGALURU | SONU NIGAM
SUMMARY: Bengaluru police give summons to  Sonu Nigam on May 15 to appear in probe over controversial Pahalgam comment

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന്...

സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ തന്നെ നടത്താം; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: കാപ്പാ തടവുകാരനായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർ ആർ സുഗതന്റെ...

ട്രെയിനിലെ എസി കോച്ചുകളിൽനിന്ന് നാല് വർഷത്തിനിടെ യാത്രക്കാർ മോഷ്ടിച്ചത് 1.27 കോടി ബെഡ്‌ഷീറ്റുകളും ടവലുകളും

ന്യൂഡല്‍ഹി: ട്രെയിനിലെ എ സി കോച്ചുകളില്‍ നിന്ന് ബെഡ്‌ഷീറ്റുകളും ടവലുകളും മോഷണം...

കാമറ വാടക കുടിശ്ശിക വിവാദം: നടൻ ആര്യക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ ആര്യയ്ക്കെതിരേ വഞ്ചനാകുറ്റത്തിന് കേസ്. കാമറയും ലൈറ്റിങ് ഉപകരണങ്ങളും...

കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഉദ്ഘാടനം

ബെംഗളൂരു: മാണ്ഡ്യ രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോനാ...

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയിൽ

തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട്...

കർക്കടക വാവുബലി

ബെംഗളൂരു: എസ്.എൻ.ഡി. പി. യോഗം ബെംഗളൂരു യൂണിയൻ ഹുള്ളഹള്ളി കർക്കടകവാവ് ബലി...

ഒടുവില്‍ പൂട്ട്; തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കി

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ്...

Related Articles

Popular Categories