സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിലും വടക്കൻ കർണാടകയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ താപനില 30 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ശിവമോഗ, ചിക്കമഗളൂരു, കുടക്, ഹാസൻ, മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ മെയ് 17നും 21നും ഇടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സി. എസ്. പാട്ടീൽ പറഞ്ഞു.

മെയ് 18ന് കുടക്, ഹാസൻ, മൈസൂരു, മാണ്ഡ്യ, തുമകുരു ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ചിക്കബല്ലാപുര, ചിത്രദുർഗ, ദാവൻഗെരെ, കോലാർ, രാമനഗര, വിജയനഗര ജില്ലകളിലും മിതമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ബാഗൽകോട്ട്, ബെലഗാവി, ബീദർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുർഗി, കൊപ്പാൾ, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിൽ നേരിയ മഴയ്ക്കാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here