സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെല്‍വരാജ് അന്തരിച്ചു

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെല്‍വരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടരക്കായിരുന്നു അന്ത്യം.

നാഗപട്ടണം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വൃക്കസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തവണ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കൊട്ടൂരില്‍ നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവര്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here