സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് യാത്രക്കാർക്ക് പരുക്കേറ്റു. തുമകുരു കുനിഗൽ താലൂക്കിലെ ഹേരൂരിനടുത്ത് ദേശീയപാത 75ലാണ് അപകടം. ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.

കുക്കെ സുബ്രഹ്മണ്യയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിൽ 24 യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇവരെ കുനിഗൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ കുനിഗൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Five passengers injured after driver loses control, bus overturns on NH-75

 

LEAVE A REPLY

Please enter your comment!
Please enter your name here