അനധികൃതമായി അറസ്റ്റ് ചെയ്തു; നടിയുടെ പരാതിയില്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അനധികൃതമായി അറസ്റ്റ് ചെയ്‌തെന്ന് നടി നല്‍കിയ പരാതിയില്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആന്ധ്രാപ്രദേശ് പിഎസ്ആര്‍ ആഞ്ജനേലുയു,ഐജി കാന്തി റാണ ടാറ്റ, എസ്പി വിശാല്‍ ഗുന്നി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്തുവെന്നാണ് പരാതി.

നടി കാദംബരി ജെത്വാനിയാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്. സിനിമ നിര്‍മ്മാതാവായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന്റെ വ്യാജ പരാതിയില്‍ തന്നെയും കുടുബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചു എന്നാണ് കാദംബരി പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് നടന്നത്.

അനധികൃതമായി ഭൂമി സമ്പാദിക്കുന്നതിന് വ്യാജരേഖ നിര്‍മ്മിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു നടിക്കെതിരായ പരാതി. ഇത് താന്‍ നിര്‍മ്മാതാവിനെതിരെ മുംബൈയില്‍ നല്‍കിയ പരാതിയുടെ പ്രതികാര നടപടിയാണ് എന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നടി ആരോപിച്ചു.

നടിയെ അറസ്റ്റ് ചെയ്യാന്‍ അന്ന് സംസ്ഥാന ഇന്റലിജന്റസ് മേധാവിയായിരുന്ന പിഎസ്ആര്‍ ആഞ്ജനേലുയു, കാന്തി ടാണ ടാറ്റയ്ക്കും വിശാല്‍ ഗുന്നിക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ആഞ്ജനേയുലു തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കൃത്യമായ അന്വേഷമില്ലാതെ നടപടി സ്വീകരിച്ചെന്നാണ് വിജയവാഡ കമ്മിഷണറായിരുന്ന കാന്തി റാണാ ടാറ്റയുടെ സസ്‌പെന്‍ഷന്‍ ഉത്തരവിലുള്ളത്. വിശാല്‍ ഗുന്നി നടിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പരാതി വിശദമായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഉത്തരവിലുള്ളത്.

TAGS: NATIONAL | SUSPENSION
SUMMARY: Senior IPS officers suspended by Andhra govt for ‘wrongful arrest’ of Mumbai-based actress

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

കൊല്ലം: കൊല്ലം ഇടമുളക്കലില്‍ അക്രമകാരിയായ തെരുവുനായയെ വെടിവെച്ച്‌ കൊന്നു. നാട്ടുകാരെ കടിച്ച...

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നാർക്കോട്ടിക്സ് വിഭാഗവും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ...

സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി; ജൂലൈ 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം

തിരുവനന്തപുരം: വരുമാനത്തില്‍ വലിയ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത...

സിൽവർ ജൂബിലി നിറവിൽ ബെംഗളൂരു എസ്.എൻ.ഡി.പി. യൂണിയൻ

ബെംഗളൂരു: എസ്.എൻ.ഡി.പി യോഗം ബെംഗളൂരു യൂണിയന്റെ സിൽവർ ജൂബിലി വാർഷിക പൊതുയോഗം...

നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ ഫോണുകൾ കവർന്നു

ജയ്പൂര്‍: രാജസ്ഥാനിലെ ഭീല്‍വാഡ ജില്ലയില്‍ മൊബൈല്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി....

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്‌ഐടി

വടകര: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ ജിതിൻ...

അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിര്‍ദേശിച്ച്‌ എറണാകുളം ജില്ല സെഷൻസ് കോടതി

തിരുവനന്തപുരം: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നല്‍കിയ പരാതിയില്‍...

Related Articles

Popular Categories