അമിത അളവിൽ മെർക്കുറി; ഏഴ് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യ വർധക ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ഓപ്പറേഷന്‍ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവ പിടിച്ചെടുത്തതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു. ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ 2023 മുതല്‍ 2 ഘട്ടങ്ങളിലായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയിരുന്നു. മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.

ശേഖരിച്ച സാമ്പിളുകള്‍ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരം വസ്തുക്കൾക്കെതിരെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കി.

TAGS: KERALA | COSMETICS
SUMMARY: Huge amount of mercury found at cosmetics worth 7 lakhs

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എം. ക്യൂബ്: മാജിക്കും സംഗീതവും മാനവികതയും കൈകോര്‍ത്ത സായാഹ്നം

ബെംഗളൂരു: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി...

യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസ്: തൊപ്പി ഗാങ്ങിലെ ‘മമ്മു’ അറസ്റ്റില്‍

മലപ്പുറം: യുവതിയെ അധിക്ഷേപിച്ച കേസില്‍ തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മുവിനെ...

സംസ്ഥാനത്ത് പവര്‍കട്ട് തുടരുമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷവും വൈദ്യൂതി നിയന്ത്രണം...

അഭിമന്യു വധക്കേസ്; വിചാരണ തുടരാം, പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യു (19) കൊല്ലപ്പെട്ട...

യൂട്യൂബര്‍ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊച്ചി: സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ പോലീസ്...

ലൈഫ് മിഷൻ കേസ്; സ്വപ്ന സുരേഷിനെ ചോദ്യം ചെയ്ത് വിജിലൻസ്

തിരുവനന്തപുരം: സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസില്‍ ഹാജരായി. ലൈഫ് മിഷൻ...

യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി; ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

കാസറഗോഡ്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരെ യു.ഡി.എഫ്. അവതരിപ്പിച്ച...

തിരുവനന്തപുരത്ത് റോഡ് നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടി; ഗ്യാസ് പൈപ്പ് ലൈനില്‍‌ ചോര്‍ച്ച

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക...

Related Articles

Popular Categories