ആശാ വർക്കേഴ്സിന് ഓണറേറിയം അനുവദിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പുരോഗമിക്കുന്നതിനിടയിൽ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സർക്കാർ. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീർത്തു. മൂന്നുമാസത്തെ ഇൻസെന്റീവിലെ കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. ആശാ വർക്കർമാർ സമരം തുടങ്ങി 18ാം ദിവസമാണ് സർക്കാർ നടപടി.

കുടിശ്ശിക നൽകണമെന്നത് സമരക്കാരുടെ ഒരാവശ്യം മാത്രമാണ്. ഓണറേറിയം വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.  7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപ പെൻഷൻ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളിൽ ഇനിയും സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങൾ അം​ഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.

അതേസമയം ആശാ വർക്കേഴ്സിനോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഓണറേറിയം വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം നൽകാനുള്ള കുടിശിക 100 കോടി രൂപയോളമാണ്. സംസ്ഥാനത്തിന്റെ ഓണറേറിയം പൂർണമായി നൽകിയെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര ആ​രോ​ഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ ആദ്യം ഉന്നയിച്ചത് ആശാവർക്കേഴ്സിന്റെ കാര്യമെന്നും മന്ത്രി അറിയിച്ചു. ഇൻസെന്റീവുൾപ്പെടെ 89% എല്ലാ ആശാ വർക്കേഴ്സിനും ലഭിക്കുന്നുണ്ട്. 13,200 രൂപ വരെ ലഭിക്കുന്ന ആശമാർ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ സാക്ഷരത അടക്കം ഇവർക്ക് കേരള സർക്കാർ നൽകിയെന്നും മന്ത്രി പറഞ്ഞു. രണ്ടായിരത്തിൽ താഴെ മാത്രം വർക്കേഴ്സാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
<BR>
TAGS : ASHA WORKERS | STRIKE
SUMMARY : Honorarium granted to ASHA workers

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാല്‍ക്കുപ്പി കരാറില്‍ മില്‍മയ്ക്ക് ഹൈക്കോടതി തിരിച്ചടി; രണ്ടാം ടെൻഡര്‍ നടപടികള്‍ വിലക്കി

കൊച്ചി: പാല്‍ക്കുപ്പി വിതരണ കരാറുമായി ബന്ധപ്പെട്ട് മില്‍മയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആദ്യ...

ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രിംകോടതി

ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.പി ഷുഹൈബിനെ...

കൊല്ലത്തെ സ്ത്രീധന പീഡന പരാതി; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ...

17,000 അടി ഉയരത്തില്‍ വെച്ച്‌ മിന്നലേറ്റു; പാട്ന-ലക്നൗ ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗം തകര്‍ന്നു

ഡല്‍ഹി: പട്‌നയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി...

പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ നിഷ റാഫേലിനെതിരെ കേസ്

തൃശൂർ: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ നിഷ...

സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരേ ഹൂത്തി ആക്രമണം: മൂന്ന് മരണം

സൗദി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തില്‍...

എസ്.ഐ.ആറിനെതിരെ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടിക്കെതിരെ ബെംഗളൂരുവിൽ ഇന്ന്...

ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്ക് കിലോയ്ക്ക് 54 രൂപ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പച്ചക്കറികളുടെയും ഇലക്കറികളുടെയും വിലയിൽ ഗണ്യമായ വർധന....

Related Articles

Popular Categories