ഇടുക്കിയിൽ രണ്ട് വീടുകള്‍ക്ക് തീയിട്ടു; ആക്രമണം വീട്ടില്‍ ആളില്ലാത്ത സമയത്ത്

ഇടുക്കി പൈനാവില്‍ രണ്ട് വീടുകള്‍ക്ക് തീയിട്ടു. കൊച്ചുമലയില്‍ അന്നക്കുട്ടി, മകന്‍ ജിന്‍സ് എന്നിവരുടെ വീടിനാണ് തീയിട്ടത്. മകളുടെ ഭര്‍ത്താവ് സന്തോഷാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം. പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറയുന്നു.

ഈ സമയം വീടുകളില്‍ ആളില്ലായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും കത്തി നശിച്ചു. ജിന്‍സിന്റെ വീട് ഭാഗികമായും തീപിടിച്ചു. കഴിഞ്ഞദിവസം അന്നക്കുട്ടിയെും പേരക്കുട്ടിയെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്താന്‍ സന്തോഷ് ഒരുങ്ങിയിരുന്നു. അന്നക്കുട്ടി ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.


TAGS: KERALA| IDUKKI|
SUMMARY: Two houses set on fire in Idukki

LEAVE A REPLY

Please enter your comment!
Please enter your name here