കന്നഡ കവി എച്ച്. എസ്. വെങ്കിട്ടേഷ മൂർത്തി അന്തരിച്ചു

ബെംഗളൂരു: കന്നഡ കവിയും നാടകകൃത്തും നിരൂപകനുമായ എച്ച്.എസ്. വെങ്കിട്ടേഷ മൂർത്തി (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ദാവണഗരെയിലെ ചന്നഗിരി താലൂക്കിലെ ഹോഡിഗെരെ സ്വദേശിയാണ്. കവിത, നാടകം, ഉപന്യാസങ്ങൾ, നോവലുകൾ, ബാലസാഹിത്യം, വിവർത്തനം, വിമർശനം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ക്രിയാപർവം, ഓണമരദ ഗിലിഗാലു, എഷ്ടോണ്ടു മുഗിലു, അമേരിക്കദല്ലി ബില്ലുഹബ്ബ, നദിതീരദല്ലി, ഉത്തരായന, കന്നഡ സൂര്യ, വൈദേഹി തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കവിതകൾ. അഗ്നിവർണ, ചിത്രപാത, ഉരിയ ഉയ്യലെ, മന്താരേ തുടങ്ങിയ നാടകങ്ങളും തപി, അമനുഷാരു, കദിരനകോട്, അഗ്നിമുഖി, വേദവതി നദിയല്ല തുടങ്ങിയ നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കലബുർഗിയിൽ നടന്ന 85-ാമത് സാഹിത്യ സമ്മേളനത്തിന്റെ പ്രസിഡന്റുമായിരുന്നു.

TAGS: KARNATAKA | KANNADA
SUMMARY: Wellknown Kannada poet HS Venkateshmurthy no more

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫൊറോന ചർച്ച് മത്തിക്കരെയില്‍ മലയാളം മിഷൻ പഠനകേന്ദ്രം

ബെംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ...

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഭുവനേശ്വര്‍: ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിക്കുന്ന...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഒ​ഡീ​ഷ...

മലയാളി യുവാവ് ബെംഗളൂരുവില്‍ സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

ബെംഗളൂരു: സ്കൂട്ടർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മംഗളൂരു സ്വദേശി പി.ജെ.വർഗീസിന്റെ...

ഭാഷകളുടെ അതിരുകൾ മായ്ച്ച് ബെംഗളൂരുവിൽ മഹാ സാഹിത്യസംഗമം; പത്ത് ദിവസത്തെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ഇന്ന് സമാപിക്കും

ബെംഗളൂരു: സാഹിത്യ സംവാദങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും വേദിയായി ബെംഗളൂരു കോറമംഗലയിലെ സെന്റ്...

ഫൊറോന ചർച്ച് മത്തിക്കരെയില്‍ മലയാളം മിഷൻ പഠനകേന്ദ്രം

ബെംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഒ​ഡീ​ഷ...

മലയാളി യുവാവ് ബെംഗളൂരുവില്‍ സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

ബെംഗളൂരു: സ്കൂട്ടർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മംഗളൂരു സ്വദേശി പി.ജെ.വർഗീസിന്റെ...

ഭാഷകളുടെ അതിരുകൾ മായ്ച്ച് ബെംഗളൂരുവിൽ മഹാ സാഹിത്യസംഗമം; പത്ത് ദിവസത്തെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ഇന്ന് സമാപിക്കും

ബെംഗളൂരു: സാഹിത്യ സംവാദങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും വേദിയായി ബെംഗളൂരു കോറമംഗലയിലെ സെന്റ്...

അധ്യായം 41 📖 മനേഗെ ബന്നി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1938ൽ...

കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: അഴീക്കോട് ആനിവയലില്‍ കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍...

കർണാടകയിലെ ജയിലുകളുടെ സുരക്ഷ ശക്തമാക്കും

ബെംഗളൂരു: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍...

Related Articles

Popular Categories