കാനഡയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ ദമ്പതികള്‍ക്കും 3 മാസം പ്രായമുള്ള പേരക്കുട്ടിക്കും ദാരുണാന്ത്യം. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. ഒന്റേറിയോയിലായിരുന്നു സംഭവം.
വിസിറ്റിങ് വിസയിലെത്തിയ 60കാരനും ഇദ്ദേഹത്തിന്റെ 55കാരിയായ ഭാര്യയും മൂന്നുമാസം പ്രായമുള്ള പേരക്കുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

മരിച്ചവരുടെ പേര് പുറത്തുവിട്ടിട്ടില്ല. എതിർ ദിശയില്‍ അമിത വേഗത്തിലെത്തിയ വാൻ ഇവർ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഒരു മദ്യവില്‍പ്പന ശാലയില്‍ കവർച്ച നടത്തിയ ശേഷം പോലീസില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതികളാണ് വാനിലുണ്ടായിരുന്നത്. സംഘത്തിലെ ഒരാളും അപകടത്തില്‍ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here