ബെംഗളൂരുവിൽ കനത്ത മഴയില്‍ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; ഇന്നും കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത കുരുക്കും. പീനിയ മേൽപ്പാലം, ഹെബ്ബാൾ റിങ് റോഡ്, വിദ്യാശിൽപ് റെയിൽവേ അടിപ്പാത, തനിസന്ദ്ര റോഡ്, വൈറ്റ്‌ഫീൽഡിലെ വിബ്ജ്യോര്‍ റോഡ് തുടങ്ങിയ ഇടങ്ങളില്‍ കനത്ത മഴയില്‍ ഗതാഗതം താറുമാറായി.

കിഴക്കൻ ബെംഗളൂരുവിലാണ് മഴയുടെ തീവ്രത കൂടുതലായി അനുഭവപ്പെട്ടത്. രാത്രി 8.30 വരെ നഗരത്തിൽ ശരാശരി മഴ 1.6 മില്ലിമീറ്ററായിരുന്നെങ്കിലും കിഴക്കൻ മേഖലകളിൽ 18 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് നഗരത്തിൽ ശരാശരി 10 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ഹൂഡി മെട്രോ സ്റ്റേഷന് സമീപവും വെള്ളക്കെട്ട് രൂക്ഷമായി. ചില ഭാഗങ്ങളിൽ കാൽനടയാത്രക്കാർക്ക് വെള്ളത്തിലൂടെ സഞ്ചരിക്കേണ്ടിവന്നു.

യെലഹങ്കയിലെ വിദ്യാശിൽപ് റെയിൽവേ അടിപ്പാത, രാഷ്ട്രോത്താന മേൽപ്പാലം, ചൗഡപ്പ ലേഔട്ട്, തനിസന്ദ്ര റോഡ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനിന്നു.
വിജ്ഞാനനഗറിന് സമീപം വലിയ മരം റോഡിലേക്ക് വീണതിനെ തുടർന്ന് കഗ്ഗദാസപുര ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.

വിധ്യാ സൗധ സ്കൂളിന് സമീപവും മരം വീണതായി റിപ്പോർട്ടുണ്ട്. മഹാദേവപുര–ലോറി ജങ്ഷൻ, യെലഹങ്ക–വിമാനത്താവള റോഡ്, റെയിൻബോ ആശുപത്രി–കാർത്തിക് നഗർ ഭാഗങ്ങളിലും വാഹന ഗതാഗതം മന്ദഗതിയിലായി.

ഇന്നും ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നഗരത്തിൽ ഇന്ന് പരമാവധി താപനില ഏകദേശം 28.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രവചനം.

മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് സാധ്യതയുള്ള അടിപ്പാതകളിലും താഴ്ന്ന പ്രദേശങ്ങളിലും വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് നിര്‍ദേശം നല്‍കി.

പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

  • വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണം.

  • കനത്ത മഴയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.

  • മഴയിൽ നിന്ന് രക്ഷനേടാനായി അടിപ്പാതകളിൽ (underpasses) അഭയം പ്രാപിക്കുന്നത് മറ്റ് വാഹനങ്ങളുടെയും ജനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് തടസ്സമാകാം. അതിനാൽ മറ്റ് വാഹനങ്ങളുടെ യാത്ര തടസ്സപ്പെടാത്ത രീതിയിൽ പെരുമാറുകയും ഗതാഗതം സുഗമമാക്കാൻ സഹായിക്കുകയും വേണം.

  • ഗതാഗതക്കുരുക്കിനെക്കുറിച്ചും മറ്റ് അത്യാഹിതങ്ങളെക്കുറിച്ചും തത്സമയ വിവരങ്ങൾ അറിയുന്നതിനായി റോഡ് ഉപയോക്താക്കൾ ബി.ടി.പി ആസ്ട്രാപ്പ് (BTP ASTRaM) ആപ്പും ബി.ടി.പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കണം.

SUMMARY: Heavy rain in Bengaluru leads to waterlogging and traffic congestion; heavy rain likely today as well.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ 

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഒക്ടോബർ 1 മുതൽ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം വഴി...

വിൻഡീസിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവഹാത്തിയിൽ...

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

വിൻഡീസിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവഹാത്തിയിൽ...

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം 'നമ്മ പൊന്നോണം...

ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ....

Related Articles

Popular Categories