ബെംഗളൂരുവിൽ വ്യാജ കറൻസി റാക്കറ്റ്: ഏഴ് പേർ അറസ്റ്റില്‍, 21.68 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിൽ വ്യാജ കറൻസി നിർമിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തുവെന്നാരോപിക്കുന്ന സംഘത്തിലെ ഏഴ് പേരെ ചാമരാജ്പേട്ട് പോലീസ് അറസ്റ്റ് ചെയ്തു. 21.7 ലക്ഷം മുഖവിലയുള്ള വ്യാജ 500 ൻ്റെ നോട്ടുകളാണ് പിടിച്ചെടുത്തത്.

നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ, ഉയർന്ന നിലവാരത്തിലുള്ള പ്രിന്റർ, ലാമിനേറ്റർ, കട്ടിങ് യന്ത്രം തുടങ്ങിയ ഉപകരണങ്ങളും പോലീസ് കണ്ടെത്തി.
സെപ്റ്റംബർ 14ന് ബി.ജി.എസ് ഫ്ലൈഓവറിന് സമീപം വാഹന പരിശോധനയ്ക്കിടെ 3,000 വ്യാജ 500 നോട്ടുകളുമായി രണ്ട് പേരെ പോലീസ് പിടികൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് ചെന്നൈയിലും തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലും അന്വേഷണം വ്യാപിപ്പിച്ചു.

തുടർന്നുള്ള പരിശോധനയിൽ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ഒരു വീട്ടിൽ വ്യാജ നോട്ടുകൾ അച്ചടിക്കുന്നതിനുള്ള സംവിധാനമാണ് കണ്ടെത്തിയത്. അവിടെ നിന്ന് 1,337 വ്യാജ നോട്ടുകളും പിടിച്ചെടുത്തു.

സത്തയ്യ, മുരുകേശൻ, ഗോവിന്ദൻ, ബർകത്ത്, ശർവൺ, ലക്ഷ്മണ, കൃഷ്ണ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. സംഘത്തിൽ തമിഴ്നാട്, തെലങ്കാന സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ ഏകദേശം രണ്ട് മാസമായി സംഘം വ്യാജ നോട്ടുകൾ പ്രചരിപ്പിച്ചിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യാജ നോട്ടുകൾ നിർമിക്കുന്ന രീതി മെച്ചപ്പെടുത്താൻ സംഘം ഇന്റർനെറ്റിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി.
സംഘവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
SUMMARY: Fake currency racket in Bengaluru: Seven arrested.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തുലാവര്‍ഷവും എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഐക്യവും സ്നേഹവും ഓണത്തിന്റെ കരുത്ത്‌- മന്ത്രി ടി സിദ്ധിക്ക് 

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള...

സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം...

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനില്‍ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം...

Related Articles

Popular Categories