‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തിനുള്ളില്‍ അപ്രതീക്ഷിതമായി പൈലറ്റുമാർ തമ്മില്‍ സംഘർഷമുണ്ടായതോടെ 174 യാത്രക്കാരുടെ ജീവൻ അപകടത്തിലായ സംഭവമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹ പൈലറ്റിനെ ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

‘ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയ്ക്ക് എന്റെ സല്യൂട്ട്. ശരീരത്തില്‍ കുത്തേറ്റിട്ടും ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം ചെറുത്തുനിന്നു. കോക്പിറ്റ് വാതില്‍ തുറന്ന് ആക്രമിയെ കീഴ്പ്പെടുത്താൻ യാത്രക്കാരെയും ജീവനക്കാരെയും സഹായിച്ചു. വലിയ ഒരു ആകാശ ദുരന്തമാണ് അദ്ദേഹം തടഞ്ഞത്. 174 പേരുടെ ജീവനാണ് അദ്ദേഹം രക്ഷിച്ചത്. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ’- നെതന്യാഹു തന്റെ എക്സ് പേജില്‍ കുറിച്ചു.

വിമാനം തകർക്കുകയായിരുന്നു കോ പൈലറ്റിന്റെ ലക്ഷ്യം. യാത്രക്കാരില്‍ ഭൂരിപക്ഷവും ഇസ്രയേല്‍ പൗര‌ൻമാരായിരുന്നു. കോക്പിറ്റിലുണ്ടായ ഏറ്റുമുട്ടലില്‍ സ്മിത് മച്ചാറിനെ ഒമാൻ പൗരനായ കോ-പൈലറ്റ് കത്തികൊണ്ട് ആക്രമിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

ബുധനാഴ്ച പുലർച്ചെ 3.05ഓടെ ദുബായില്‍നിന്ന് പുറപ്പെട്ട ബോയിങ് 737 വിമാനം രണ്ടര മണിക്കൂർ പിന്നിട്ടപ്പോള്‍ 33,000 അടി ഉയരത്തില്‍ നിന്ന് പെട്ടെന്ന് 17,000 അടിയിലേക്ക് പതിക്കുകയായിരുന്നു. അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന 7700 കോഡും പിന്നാലെ റാഞ്ചുകയോ, മറ്റ് ഇടപെടല്‍ ഉണ്ടാകുമ്പോഴോ നല്‍കുന്ന 7500 കോഡും പ്രക്ഷേപണം ചെയ്തു. ഇതോടെ വിമാനം റാഞ്ചിയെന്ന അഭ്യൂഹം ശക്തമായി. വീണ്ടും 7700 കോഡ് നല്‍കിയതോടെ ആശങ്ക കുറഞ്ഞു.

കോക് പിറ്റില്‍ തർ‌ക്കം നടക്കവെ മുൻനിരയിലുണ്ടായിരുന്ന ചില യാത്രക്കാർ സഹപൈലറ്റിനെ നേരിട്ടു. ഇയാളെ യാത്രക്കാർ കോക്‌പിറ്റില്‍ നിന്ന് പുറത്താക്കി. യാത്രക്കാരായി ഉണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.രാവിലെ 9.45നും 9.50നും ഇടയിലാണ് തബൂക്കില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാരെ ടെല്‍ അവീവിലെത്തിക്കാൻ മറ്റൊരു വിമാനം അയച്ചതായി ഫ്‌ളൈദുബായ് വ്യക്തമാക്കിയിരുന്നു.

വിമാനം തകർക്കാൻ ലക്ഷ്യമിട്ടുവെന്ന് ഇസ്രയേല്‍ മന്ത്രി സ്‌മോട്റിച്ച്‌ ആരോപിച്ചു. സംഭവത്തില്‍ യുഎഇ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നാണ് യുഎഇ വ്യക്തമാക്കിയത്. 2022 മുതല്‍ ഫ്‌ളൈ ദുബായില്‍ ക്യാപ്‌റ്റനായി ജോലിനോക്കുന്നയാളാണ് ‌സ്‌മിത് മച്ചാർ. 11വർ‌ഷത്തോളം അദ്ദേഹം സ്‌പൈസ് ജെറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. സീനിയർ കമാൻഡർ. പൈലറ്റ് പരിശീലകൻ എന്നീ പദവികളും അദ്ദേഹം പ്രവർത്തിച്ചു.

SUMMARY: Netanyahu praises Indian pilot Smith Machhar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് - ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം...

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

Related Articles

Popular Categories