കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് വിദ്യാർഥി. ഉത്രാടനാളില്‍ വിദ്യാർഥി കുളത്തില്‍ കുളിച്ചിരുന്നു. ഇവിടെ നിന്നാണ് രോഗം പകർന്നതെന്നാണ് കരുതുന്നത്.

കുട്ടിക്കൊപ്പം കുളിച്ച മറ്റ് വിദ്യാർഥികൾ നിരീക്ഷണത്തില്‍ തുടരുകയാണ്. അടുത്തിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ യുവാവ് മരിച്ചിരുന്നു. കാസറഗോഡ് സ്വദേശിയായ യുവാവാണ് മരിച്ചത്. കണ്ണൂരില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്ന യുവാവ് വിട്ടുമാറാത്ത പനിയെ തുടർന്നാണ് നാട്ടില്‍ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

TAGS : AMEOBIC ENCEPHALITIS | KERALA
SUMMARY : Amoebic encephalitis confirmed again in Kerala

LEAVE A REPLY

Please enter your comment!
Please enter your name here