കൊച്ചി മെട്രോ രണ്ടാംഘട്ടം; കാക്കനാട്‌ പാതയുടെ പൈലിങ് തുടങ്ങി

കൊച്ചി: കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.30ന്‌ നിർമാണത്തിന്‌ ഔദ്യോഗിക തുടക്കമായി. കാക്കനാട്‌ കുന്നുംപുറത്ത്‌ തുടങ്ങി. വയഡെക്ട്‌ സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിങ് ജോലിയാണ്‌ കരാർ നേടിയ അഫ്‌കോൺസ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ആരംഭിച്ചത്‌.

കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പാതയാണ് രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്നത്. മുംബൈ ആസ്ഥാനമായ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്.  2026 മാർച്ചിനകം ഈ റൂട്ടിൽ ട്രെയിൻ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മാനേജിങ് ഡയറക്ടർ വ്യക്തമാക്കിയിരുന്നു. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന നിർദേശമാണ് കെ.എം.ആർ.എൽ. കരാര്‍ കമ്പനിക്ക് നല്‍കിയിരിക്കുന്നത്.

രണ്ടാംഘട്ടത്തിന് 1957 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത് 11.2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്‌റ്റേഷനുകളുടെയും നിർമാണം പൂർത്തിയാക്കാനുള്ള കരാർ കാലാവധി 600 ദിവസമാണ്‌. സ്‌റ്റേഷനുകളുടെ സ്ഥലമെടുപ്പ്‌ പൂർത്തിയാക്കി കവാടങ്ങളുടെ നിർമാണജോലികൾ നേരത്തേ ആരംഭിച്ചിരുന്നു.

കലൂർ സ്‌റ്റേഡിയം സ്‌റ്റേഷൻതന്നെയാണ്‌ ‘പിങ്ക്‌ പാത’ എന്നുപേരുള്ള കാക്കനാട്‌ പാതയുടെ ആദ്യ സ്‌റ്റേഷൻ. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്‌, ചെമ്പുമുക്ക്‌, വാഴക്കാല, പടമുകൾ, കാക്കനാട്‌ ജങ്ഷൻ, കൊച്ചിൻ സെസ്‌, ചിറ്റേത്തുകര, കിൻഫ്രപാർക്ക്‌, ഇൻഫോപാർക്ക്‌ എന്നിവയാണ്‌ മറ്റ്‌ സ്‌റ്റേഷനുകൾ.
<br>
TAGS : KOCHIN METRO | ERNAKULAM NEWS
SUMMARY : Kochi Metro Phase II; Piling of Kakkanad route has started

Hot this week

വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന നടത്തി ഇ.ഡി

തിരുവനന്തപുരം: സിഎംആർഎല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അതീവ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ്...

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 335...

‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’; നോവല്‍ പ്രകാശനം നാളെ 

ബെംഗളൂരു: എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ. യുടെ ഏറ്റവും പുതിയ...

ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും; 200 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുമെന്ന്...

ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും; ബെവ്കോ നേരിട്ട് സാധനങ്ങള്‍ വാങ്ങും

തിരുവനന്തപുരം: അ‌ഞ്ച് ദിവസത്തിനകം ജവാൻ റം ഉത്പാദനം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

തിരുവനന്തപുരം: വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം...

ഇടുക്കിയില്‍ ഇരുചക്ര വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇടുക്കി മുരിക്കുംതൊട്ടി ആപ്‌കോസിന് സമീപമായിരുന്നു...

ബജറ്റ് അവതരണം ആരംഭിച്ചു; ലൈവായി കാണാം

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ...

Related Articles

Popular Categories