കോളേജ് വിദ്യാർഥിയേയും പെൺസുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: കോളേജ് വിദ്യാർഥിയായ യുവാവിനെയും സഹപാഠിയായ വിദ്യാർഥിനിയെയും മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശി ശ്രീകാന്ത്( 25), അഞ്ജനപുര സ്വദേശി അഞ്ജന (20) എന്നിവരെയാണ് നൈസ് റോഡിന് സമീപത്തെ തുളസി തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും കമിതാക്കളാണെന്നും കുടുംബം വിവാഹത്തെ എതിർത്തതിനാൽ രണ്ടുപേരും തടാകത്തിൽ ചാടി ജീവനൊടുക്കിയതാണെന്നും പോലീസ് പറഞ്ഞു.

നിലവിൽ വിവാഹിതനായ ശ്രീകാന്ത് നഗരത്തിലെ സ്വകാര്യ കോളേജിൽ ബി.കോം വിദ്യാർഥിയാണ്. അഞ്ജന ഇതേ കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയാണ്. കോളേജിൽ വെച്ചാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. തുടർന്ന് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ശ്രീകാന്തിന്റെ വീട്ടുകാർ വിവാഹത്തെ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു.

ശ്രീകാന്തിന്റെ ഭാര്യയും അഞ്ജനയുമായുള്ള വിവാഹത്തിന് സമ്മതംമൂളി. എന്നാൽ, അഞ്ജനയുടെ കുടുംബം ഇതിനെ പിന്തുണച്ചില്ല. ഇതോടെ അഞ്ജന ശ്രീകാന്തിനൊപ്പം വീടുവിട്ടിറങ്ങുകയും തുടർന്ന് രണ്ടുപേരും നൈസ് റോഡിന് സമീപത്തെ തടാകത്തിൽ ചാടി ജീവനൊടുക്കുകയുമായിരുന്നു.

TAGS: BENGALURU | CRIME
SUMMARY: Lovers found dead in bengaluru lake

LEAVE A REPLY

Please enter your comment!
Please enter your name here