ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. ഒരു വശങ്ങളിലേക്കുമായി മൊത്തം ആറു സര്‍വീസുകള്‍ ആണ് നടത്തുക.

ട്രെയിൻ നമ്പർ 06573
യശ്വന്ത്പൂർ – തിരുവനന്തപുരം നോർത്ത്:
21.ന് വെള്ളിയാഴ്ച രാത്രി 08.45 ന് യശ്വന്ത്പൂർ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

ട്രെയിൻ നമ്പർ 06574
തിരുവനന്തപുരം നോർത്ത്-യശ്വന്ത്പൂർ എക്സ്പ്രസ്
22ന് ശനിയാഴ്ച  ഉച്ചയ്ക്ക് 03.15 മണിക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട്  ഞായറാഴ്ച രാവിലെ 09.45 മണിക്ക് യശ്വന്ത്പൂർ ജംഗ്ഷനിൽ എത്തിച്ചേരും.

സ്റ്റോപ്പുകള്‍: ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താൻകോട്ട, കൊല്ലം

ട്രെയിൻ നമ്പർ 06575
എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ
22 ന് ശനിയാഴ്ച വൈകുന്നേരം 4.40 ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10.00 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

ട്രെയിൻ നമ്പർ 06576
തിരുവനന്തപുരം നോർത്ത്–ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ

23ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 05.15 ന് ബെംഗളൂരു കന്റോൺമെന്റില്‍ എത്തിച്ചേരും.

കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പളളി, ശാസ്താൻകോട്ടപ്പള്ളി, ശാസ്താൻ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. 06576 നമ്പര്‍ ട്രെയിനിനു മടക്കയാത്രയിൽ എസ്എംവിടി ബെംഗളൂരുവിൽ സ്റ്റോപ്പില്ല.

ട്രെയിൻ നമ്പർ 06579
ബെംഗളൂരു കൻ്റോൺമെൻ്റ്–തിരുവനന്തപുരം നോർത്ത് 

28ന് വെള്ളിയാഴ്ച 04.40 മണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 10.30 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

ട്രെയിൻ നമ്പർ 06580
തിരുവനന്തപുരം നോർത്ത്-ബെംഗളൂരു കൻ്റോൺമെൻ്റ് എക്സ്പ്രസ് സ്പെഷൽ
29 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40 മണിക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 05.15 മണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും.

കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പളളി, ശാസ്താൻകോട്ടപ്പള്ളി, ശാസ്താൻ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

മുകളിൽ പറഞ്ഞ എല്ലാ പ്രത്യേക ട്രെയിനുകളിലും 01 എസി 2-ടയർ കോച്ച്, 03 എസി 3-ടയർ കോച്ചുകൾ, 10 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 04 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 02 എസ്എൽആർ കോച്ചുകൾ എന്നിങ്ങനെ ആകെ 20 ഐസിഎഫ് കോച്ചുകൾ ഉൾപ്പെടും.

ഓണാവധി പ്രമാണിച്ച് കേരളത്തിലേക്ക് നേരത്തെ ബെംഗളൂരു എസ്.എം.വി.ടി – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06569/06570), ബെംഗളൂരു കന്റോൺമെന്റ്-കണ്ണൂർ എക്സ്പ്രസ് സ്പെഷ്യൽ -06567/06568 എന്നീ സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചിരുന്നു.

SUMMARY: Onam rush; Three more special trains from Bengaluru to Thiruvananthapuram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണയില്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ...

എം.ബി.ബി.എസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാറിനുള്ളില്‍ എംബിബിഎസ് വിദ്യാർഥി മരിച്ചനിലയില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന...

റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി ആര്‍ബിഐ

ഡല്‍ഹി: വായ്പ പലിശനിരക്ക് വര്‍ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ...

കരുവാറ്റ കൊലക്കേസ്; കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

ചേര്‍ത്തല: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം...

അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണയില്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ...

എം.ബി.ബി.എസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാറിനുള്ളില്‍ എംബിബിഎസ് വിദ്യാർഥി മരിച്ചനിലയില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന...

റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി ആര്‍ബിഐ

ഡല്‍ഹി: വായ്പ പലിശനിരക്ക് വര്‍ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ...

കരുവാറ്റ കൊലക്കേസ്; കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

ചേര്‍ത്തല: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം...

കളമശ്ശേരി കൂട്ട ബലാത്സംഗം: ഒളിവിലായിരുന്ന യുവതി അടക്കം രണ്ടുപേര്‍ കൂടി പിടിയില്‍

കൊച്ചി: സ്പായില്‍ ജോലി അന്വേഷിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേർ കൂടി...

സം​സ്ഥാ​ന​ത്ത് മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ഡി റെ​യ്ഡ്; സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്ന് ജി​ല്ല​ക​ളി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) വ്യാ​പ​ക പ​രി​ശോ​ധ​ന....

 ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: കണ്ണൂർ സ്വദേശി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മട്ടന്നൂർ ഉളിയിൽ...

Related Articles

Popular Categories