ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും; എൻ.എസ്. മാധവൻ, ബെന്യാമിൻ, കെ.ആർ. മീര, ഇ സന്തോഷ് കുമാർ, പി വി ഷാജികുമാർ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും

ബെംഗളൂരു: ബുക്ക് ബ്രഹ്‌മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന് ഇന്ന് ബെംഗളൂരു കോറമംഗല സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. രാവിലെ 10 മണിക്ക് പ്രധാന വേദിയായ മണ്ഡപയിൽ ഫെസ്റ്റിവൽ ഡയറക്ടർ സതീഷ് ചപ്പാരികെയുടെ സ്വാഗത പ്രസംഗത്തോടയാണു മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അക്ഷരോത്സവത്തിന് തിരശ്ശീല ഉയരുന്നത്. തുടര്‍ന്നു വിവിധ വേദികളില്‍ വിവിധ സെഷനുകള്‍ നടക്കും.

കന്നഡ, മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി 400 ലേറെ ഇന്ത്യൻ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന 200 ഓളം ക്യൂറേറ്റഡ് സെഷനുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുക. മണ്ഡപ, മഥന, അക്ഷര, അംഗല എന്നി വേദികളിൽ സംവാദങ്ങളും മുഖാമുഖി, അനാവരണ, ചിന്നര ലോക, പോയട്രീ, ന്യൂസെൻ എന്നീ വേദികളിലായി പുസ്തക പ്രകാശനങ്ങള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയും നടക്കും. 23നാണ് സമാപനം.

ഇന്നത്തെ പരിപാടികളില്‍ ചിലത്.
രാവിലെ 10.05 മുതൽ 10.50 വരെ മണ്ഡപയിൽ ഇംഗ്ലീഷ് വിഭാഗത്തില്‍ നടക്കുന്ന ഭാഷാ മേധാവിത്വം: ഇന്ത്യൻ ഭാഷകളും ഫെഡറൽ ഭാവനയും എന്ന വിഷയത്തില്‍ എന്ന ചര്‍ച്ചയില്‍ എഴുത്തുകാരന്‍ എൻ.എസ്. മാധവൻ പങ്കെടുക്കും. ഒ.എൽ. നാഗഭൂഷണ സ്വാമി, എം.എസ്. ആശാദേവി, കേശവ ഗുഹ, ദിവ്യ കലാവാല (മോഡറേറ്റര്‍) എന്നിവരും പരിപാടിയുടെ ഭാഗമാകും.

വൈകിട്ട് 5.40 ന് നടക്കുന്ന പുസ്തക ബ്രഹ്മ നോവൽ മത്സര പുരസ്കാര ചടങ്ങില്‍ മുഖ്യാതിഥിയായി എഴുത്തുകാരി കെ.ആർ. മീര പങ്കെടുക്കും.

ഇന്നത്തെ മലയാളം സെഷനുകള്‍ :

21-08-2026 | വേദി: മഥന | രാവിലെ 11 മുതൽ 11.50 വരെ
നോവലിലെ അനുഭവലോകം 
പങ്കെടുക്കുന്നവർ: ബെന്യാമിൻ, ഇ സന്തോഷ് കുമാർ, പി വി ഷാജികുമാർ, ഡെന്നീസ് പോൾ (മോഡറേറ്റർ)

ഉച്ചയ്ക്ക് 2 മുതൽ 2.50 വരെ | വേദി: മഥന
എഴുത്തും വായനയും
പങ്കെടുക്കുന്നവർ: സോണിയ ചെറിയാൻ, ബിന്ദു സജീവ്, രമ പിഷാരടി, സതീഷ് തോട്ടശ്ശേരി, മുഹമ്മദ് കുനിങ്ങാട് (മോഡറേറ്റർ)

വൈകിട്ട് 4 മുതൽ 4.50 | വേദി: അക്ഷര
വിനിമയം വിവർത്തനത്തിലൂടെ
പങ്കെടുക്കുന്നവർ: കെ മോഹൻ കുണ്ഠാർ, വിഷ്ണുമംഗലം കുമാർ, സുധാകരൻ രാമന്തളി, മായ ബി നായർ (മോഡറേറ്റർ)

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തിലെ എല്ലാ സാഹിത്യ ചര്‍ച്ചകളിലേക്കും പുസ്തക പ്രകാശനങ്ങളിലേക്കും സാംസ്‌കാരിക പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.bookbrahmalitfest.comഎന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
SUMMARY: The curtain will rise today for the Book Brahma Literary Festival

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൗണ്ട് സരമതി കീഴടക്കി മിനി വിനോദ്; സാഹസിക ട്രെക്കിങ്ങിൽ ദേശീയതല റെക്കോഡ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

കെ.എസ്.ആർ.ടി.സി–ബി.എം.ടി.സി ബസ് യാത്രാനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

സൗദിക്കെതിരായ ആക്രമണം; ഹൂതികൾക്കെതിരെ വൻ സൈനിക നീക്കവുമായി ത്രിരാഷ്ട്ര കക്ഷികള്‍

റിയാദ്: യെമനില്‍ ആഭ്യന്തര യുദ്ധവും സൗദിക്കെതിരായ ആക്രമണവും രൂക്ഷമാകുന്നതിനിടെ ഹൂതികള്‍ക്കെതിരെ സംയുക്തനീക്കം...

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ....

കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബറിൽ നടത്താന്‍ സാധ്യത

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ...

Related Articles

Popular Categories