കോഴിക്കോട് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍; പോലീസിനെ ആക്രമിക്കാനും ശ്രമം

കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില ( 26 ) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന 32.62 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നലെ രാത്രി പേരോട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് ഇവരുവരെയും മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.

അക്രമാസക്തനായി പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയ പ്രതിയെ പോലീസ് ഓടിച്ചിട്ട് അതിസാഹസികമായി ആണ് പിടികൂടിയത്. കാർ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്‌റ്റേഷനില്‍ വച്ച്‌ ബഹളം വച്ച മുഹമ്മദ് സ്‌റ്റേഷനിലെ ഫർണീച്ചറുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി പോലീസ് അറിയിച്ചു.ഇത് കൂടാതെ, സ്‌റ്റേഷനില്‍ സൂക്ഷിച്ച വെള്ളം പോലീസുകാർക്ക് നേരെ ഒഴിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ സ്‌ഷേനില്‍ നിന്നും ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. ബലം പ്രയോഗിച്ചാണ് ഇയാളെ പോലീസ് കീഴ്‌പ്പെടുത്തിയത്. പേരോട് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ കാറില്‍ നിന്നും എംഡിഎംഎയും ചെറിയ ത്രാസും കണ്ടെടുത്തത്.

TAGS : KOZHIKOD | MDMA
SUMMARY : Kozhikode, young man and woman arrested with MDMA

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദ് ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന...

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷവും സാഹിത്യ സംവാദവും സിറ്റി...

കേരളസമാജം നെലമംഗല ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷം 'മിന്നും പോണോണം 2026' വിവിധ പരിപാടികളോടെ...

വയനാട്ടിൽ വിനോദയാത്രക്കിടെ ട്രാവലര്‍ തലകീഴായി മറിഞ്ഞ് കർണാടകയില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ട്രാവലര്‍ തലകീഴായി മറിഞ്ഞ്...

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ ഗവർണറാകും,​ രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്, സുധ യാദവ് കർണാടക ഗവർണർ

ന്യൂഡൽഹി: രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി തമിഴ്നാട്...

അതിർത്തി കടക്കാൻ ശ്രമം: ഐ.ഇ.ഡി സ്‌ഫോടനത്തിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ 4 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ലെഷ്കർ ഭീകരർ...

Related Articles

Popular Categories