തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നെെ: നടൻ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ടാണ് അന്ത്യം. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. പതിനെട്ടോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1999ൽ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത് ‘താജ്മഹൽ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് മനോജ് എത്തുന്നത്.

തമിഴിലെ പ്രമുഖ സംവിധായകരായ മണി രത്നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് മനോജ്. വള്ളി മയില്‍, വിരുമന്‍, സമുദ്രം, സ്നേക്സ് ആന്‍ഡ് ലാഡേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ലാണ് സംവിധായകനായി അരങ്ങേറിയത്. മാര്‍ഗഴി തിങ്കള്‍ എന്ന ചിത്രത്തില്‍ ഭാരതിരാജയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാള സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുള്ള നന്ദനയാണ് ഭാര്യ. അര്‍ഷിത, മതിവതനി എന്നിവര്‍ മക്കളാണ്.
<BR>
TAGS : MANOJ BHARATHIRAJA | TAMIL CINEMA
SUMMARY : Tamil actor and director Manoj Bharathiraja passes away; death due to heart attack

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, ഇഡിയ്ക്ക് മറുപടി നല്‍കി പിണറായി വിജയൻ

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ...

‘ഒരിക്കല്‍ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല’; പാര്‍ട്ടിയുമായി അകലുന്നുവെന്ന സൂചനയുമായി പി.പി ദിവ്യയുടെ കുറിപ്പ്

കണ്ണൂർ: സിപിഎമ്മുമായി അകലുകയാണെന്ന സൂചന നല്‍കുന്ന പരോക്ഷ കുറിപ്പുമായി കണ്ണൂർ ജില്ലാ...

ജാമ്യത്തില്‍ പുറത്തിറങ്ങിയ സിജെപി നേതാക്കള്‍ക്ക് പുതിയ കുരുക്ക്; ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ സമൻസ്

ഡല്‍ഹി: ജന്തർ മന്തറില്‍ ത്രിവർണ പതാക ഉയർത്തിയതിനെ തുടർന്ന് അറസ്റ്റിലായ സിജെപി...

ഒറ്റപ്പാലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് തകര്‍ന്നു, രണ്ടുപേര്‍ക്ക് പരുക്ക്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച്‌ അമ്മയ്ക്കും മകനും പരുക്ക്. കടമ്പൂർ...

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 155...

ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: കുടുംബകലഹത്തെത്തുടര്‍ന്ന് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെന്‍മേരി സ്വദേശി പ്രിന്‍സ്...

വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസ്; രേഖപ്പെടുത്തിയത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ

തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസില്‍ അന്വേഷണത്തിന് വഴിത്തിരിവായി വനിതാ എസ്‌ഐയുടെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാല്...

Related Articles

Popular Categories