വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയോടെയാണ് വിടവാങ്ങിയത്. 94-ാം വയസ്സിൽ ‘ സിംഗീതം’ എന്ന ചിത്രമാണ് റാവു അവസാനമായി സംവിധാനം ചെയ്തത്. ചലച്ചിത്രലോകത്തുനിന്നും പ്രേക്ഷകരിൽനിന്നും വലിയ അഭിനന്ദനം ‘സിംഗീതം’ നേടിയിരുന്നു.

വ്യത്യസ്തവും നൂതനവുമായ കഥപറച്ചിൽ ശൈലിക്ക് പേരുകേട്ട സംവിധായകനായിരുന്നു സിംഗീതം ശ്രീനിവാസ റാവു. സംഭാഷണങ്ങളില്ലാതെ കഥ പറഞ്ഞ ‘പുഷ്പകവിമാനം’, കമൽഹാസൻ നായകനായ ‘അപൂർവ സഹോദരങ്ങൾ’, ‘മൈക്കിൾ മദന കാമരാജൻ’, ‘മകളീർ മട്ടും’, ‘മുംബൈ എക്‌സ്പ്രസ്’ തുടങ്ങി നിരവധി പ്രശസ്ത സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

തെലുങ്ക് സിനിമയിൽ ടൈം ട്രാവൽ ആശയം അവതരിപ്പിച്ച ‘ആദിത്യ 369’, ഫാന്റസി-ഫോക്ലോർ വിഭാഗത്തിലെ ‘ഭൈരവ ദ്വീപം’ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ പരീക്ഷണാത്മകമായ ആഖ്യാനരീതിക്ക് തെളിവാണ്.ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായി വിലയിരുത്തപ്പെട്ട അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ കാലാതീതമായ ക്ലാസിക്കുകളാണ്.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ, നന്ദി അവാർഡുകൾ, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ, ഫിലിംഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
SUMMARY: Renowned director Singeetham Srinivasa Rao has passed away.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ മഴ തുടരും; നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ സാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു....

കല ഓണോത്സവം ഇന്ന്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കല ഓണോത്സവം...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെ.കെ.എസ്. പൊന്നോണം 2026’ ഇന്ന് രാവിലെ...

പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച്...

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന്...

തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: പിതാവിൽ നിന്ന് 90 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സ്വന്തമായി തട്ടിക്കൊണ്ടുപോകൽ...

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

Related Articles

Popular Categories