നിക്ഷേപ തട്ടിപ്പ്: കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസനെ പാർട്ടി സസ്പെൻഡ് ചെയ്തു

തൃശൂർ: ഹിവാൻ ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.പി.സി.സി സെക്രട്ടറിയും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ സി.എസ്. ശ്രീനിവാസനെ പാർട്ടി സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാർട്ടി അധ്യക്ഷൻ കെ.സുധാകരന്‍ എം.പി സസ്‌പെന്റ് ചെയ്തതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് അറിയിച്ചത്. കേസിൽ ശ്രീനിവാസൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഏഴ് കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിലാണ് ഇയാൾ അറസ്റ്റിലായത്. കേസ് പൊതുസമൂഹത്തില്‍ കോണ്‍ഗ്രസിന് വലിയ അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൃശൂർ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് ശ്രീനിവാസനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്രീനിവാസനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി. കേസിൽ നേരത്തെ അറസ്റ്റിലായ പുഴയ്ക്കൽ ശോഭ സിറ്റി ടോപ്പാസ് ഫ്ലാറ്റിലെ താമസക്കാരൻ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി. മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ ബിജു മണികണ്ഠൻ എന്നിവർ റിമാൻഡിലാണ്.

തൃശൂർ ചക്കാമുക്കിൽ ഹിവാൻ നിധി ലിമിറ്റഡ്, ഹിവാൻ ഫിനാൻസ് എന്നിവയുടെ ഡയറക്ടർമാരാണെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ചും റിസർവ് ബാങ്കിന്‍റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ച് നൽകാതെയും വിശ്വാസ വഞ്ചന നടത്തിയതിന് തൃശൂർ വെസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
<BR>
TAGS : INVESTMENT FRUAD | KPCC | THRISSUR
SUMMARY : Investment Fraud: KPCC Secretary C.S. Srinivasan was suspended by the party

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓപ്പറേഷന്‍ തൂഫാന്‍: സര്‍ക്കാറിനെ പിന്തുണച്ച്‌ വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി...

മഴ മുന്നറിയിപ്പ്; വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ബെംഗളൂരു: മംഗളൂരു നഗരത്തിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ  വീടിന് മുകളിൽ...

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഐഎൻടിയുസി...

‘സേഫ് ഫുട്പാത്ത്’; നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കലിന് നടപടി തുടങ്ങി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കയ്യേറ്റങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള 'സേഫ് ഫുട്പാത്ത്' ഡ്രൈവിന്...

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ബെംഗളൂരു: ബെൽ സർക്കിളിന് സമീപം സ്ഥാപിച്ചിരുന്ന ഹിന്ദി ബോർഡ് പ്രതിഷേധത്തിനിടെ നശിപ്പിച്ച...

രാജകീയ ജയവുമായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ; മെക്‌സിക്കോ എതിരാളികള്‍

അറ്റ്‌ലാന്റ:  ഇഗ്ലണ്ടിന് പ്രീ ക്വാർട്ടർ പ്രവേശനം.ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം...

സെനഗലിനെ കീഴടക്കി ബെൽജിയം പ്രീക്വാർട്ടറിൽ

സിയാറ്റിൽ: ഫിഫ ലോകകപ്പ് റൗണ്ട് 32 പോരാട്ടത്തിൽ ബെൽജിയത്തിന്ജ ഉജ്ജ്വല വിജയം. സിയറ്റിൽ...

Related Articles

Popular Categories