ബംഗാളി നടിയുടെ പരാതി: സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷമെടുത്ത കേസുകളിലെ ആദ്യ കുറ്റപത്രമാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്.

കോസ്‌റ്റൽ എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് കേസ്‌ അന്വേഷിച്ചത്‌. 2009ൽ പാലേരി മാണിക്യം സിനിമയുടെ ചർച്ചയ്ക്കായി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയശേഷം തനിക്കുനേരെ അതിക്രമം ഉണ്ടായെന്നാണ് നടിയുടെ പരാതി. എന്നാൽ രഞ്ജിത് ആരോപണം നിഷേധിച്ചിരുന്നു. നടിക്ക് ആ സിനിമയിൽ അവസരം കിട്ടാത്തതുകൊണ്ടായിരിക്കാം ഇത്തരമൊരു ആരോപണം എന്നായിരുന്നു രഞ്ജിത്തിന്റെ വാദം. വിവാദം ശക്തമായതോടെ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.
<BR>
TAGS : RANJITH | SEXUAL ASSULT CASE
SUMMARY : Sexual assault case. Charge sheet filed against director Ranjith

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മോഡിഫിക്കേഷൻ അനുവദിക്കുന്നതില്‍ കേന്ദ്ര നിയമങ്ങള്‍ ബാധകം; അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളില്‍ വരുത്തുന്ന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സി.പി....

യാത്രാ സമയം 1.15 മണിക്കൂർ; ബെംഗളൂരു–ചെന്നൈ അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ തയാറാകുന്നു 

ബെംഗളൂരു: പ്രമുഖ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽപാതയുടെ...

ഇഡിയെ ആക്രമിച്ച കേസ്: പോലീസ് കുറ്റപത്രം സമര്‍പ്പിക്കാൻ വൈകും

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

സ്വര്‍ണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കുത്തനെ ഇടിവ്. ഇന്ന് പവന് 1320 രൂപയുടെ...

ഉത്തര്‍പ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന് പരുക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് വനിതാ പൈലറ്റിന്...

അ​റു​തി​യി​ല്ലാ​ത്ത തെരുവുനായ ശ​ല്യം; യു​പി സ്കൂ​ളി​ന് ര​ണ്ടാം ദി​ന​വും അ​വ​ധി

തൃശൂര്‍: തെരുവുനായ ശല്യത്തെ തുടര്‍ന്ന് ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിന് രണ്ടാം ദിവസവും...

ഗുണ്ടാ ആക്രമണം; ബെംഗളൂരുവില്‍ കൊലക്കേസ് പ്രതി പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു

ബെംഗളൂരു: ബെംഗളൂരു ജെപി നഗറിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു....

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം, 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഷിംല: ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി. തിങ്കളാഴ്ച ഉച്ചയോടെ...

Related Articles

Popular Categories