ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഉള്ളാൽ മെയിന് റോഡിലെ മാരുതി നഗറില് താമസിക്കുന്ന മോണിക്ക (28) ആണ് മരിച്ചത്. ഉള്ളാൽ ഉപനഗർ തടാകത്തിന് സമീപം 80 ഫീറ്റ് റോഡിലാണ് സംഭവം. നാഗർഭാവിയിലെ റോയൽ എൻഫീൽഡ് ഷോറൂമിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന മോണിക്ക ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

കെംഗേരി നിന്ന് മുട്ടനപാളിയിലേക്ക് പോവുകയായിരുന്ന ബിഎംടിസി ബസ് മോണിക്കയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മോണിക്കയുടെ ദേഹത്ത് കൂടി കാർ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മോണിക്ക സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരു  വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്‌ബി) പൈപ്പ് ലൈൻ പണി നടക്കുന്നതിനാൽ റോഡിൻ്റെ ഒരു വശത്തേക്ക് ഗതാഗതം തിരിച്ചുവിട്ടിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ബിഎംടിസി ബസ് ഡ്രൈവർ സുരേഷ്, ക്യാബ് ഡ്രൈവർ ശരൺ പ്രസാദ്, ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Knocked down by BMTC bus, woman in Bengaluru dies

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പെരിങ്ങണ്ടുർ സ്വദേശി ആർ കെ ശ്രീധരൻ (86) ബെംഗളൂരുവിൽ...

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്‌കൂള്‍...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; 3000 ഉ​ത്സ​വ​ബ​ത്ത

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ്...

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര സെപ്റ്റംബർ 6ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക,...

ചാമരാജ്‌നഗറില്‍ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് സംഘർഷാവസ്ഥ

ബെംഗളൂരു: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂര്‍ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ്...

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ

ബെംഗളൂരു: മലയാളം മിഷൻ ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ...

Related Articles

Popular Categories