തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കരുതെന്ന ഉത്തരവുമായി എക്സൈസ് വകുപ്പ്. എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആര് ജയശങ്കറാണ് ഉത്തരവ് പുറത്തിറക്കിയത്. എക്സൈസ് കമ്മീഷണറെ മാറ്റിയതിനു പിന്നാലെയാണ് നടപടി. നവംബര്‍ 30ന് മുമ്പാകും സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുക. ഇതിന് മുമ്പായി നിലവില്‍ നല്‍കിയിരിക്കുന്ന അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും യാതൊരു തരത്തിലുള്ള മറ്റ് ഇടപെടലുകളും ഉണ്ടാകരുതെന്നുമുള്ള കര്‍ശന നിര്‍ദേശമാണ് ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാര്‍ക്കും ജില്ലാ എക്സൈസ് കമ്മീഷണര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്.
അതേസമയം, മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ കാലാവധിയിൽ വിമാനത്താവള ലോഞ്ച് ബാറുകൾക്കും എറണാകുളം, കോട്ടയം ജില്ലകളിലെ ബാറുകൾക്കും അനുമതി നൽകിയതിൽ ഉദ്യോഗസ്ഥ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വിജിലൻസ് അന്വേഷണത്തിന് സാധ്യതയേറുകയാണ്. ഇത് സംബന്ധിച്ച് എക്സൈസ് മന്ത്രി എം. ലിജു ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകും. എന്നാൽ, പടിയിറങ്ങുന്നതിന് തൊട്ടുമുൻപ് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണമുന്നയിച്ച് സീറാം സാംബശിവ റാവു സമർപ്പിച്ച റിപ്പോർട്ടും വിഷയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
SUMMARY: Bar licenses should not be renewed until the liquor policy is promulgated; Excise Department with strict instructions
















