ബെംഗളൂരുവിൽ ബംഗ്ലാദേശ് വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ബംഗ്ലാദേശ് വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് 28-കാരിയായ യുവതിയുടെ മൃതദേഹം കൽകെരെ തടാകത്തിന് സമീപത്ത് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം കഴിഞ്ഞ മൂന്ന് വർഷമായി യുവതി ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു. നഗരത്തിലെ സ്വകാര്യ അപാർട്മെന്റുകളിൽ വീട്ടുജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ ഇറങ്ങിയ യുവതി വീട്ടിലെത്തിയിരുന്നില്ല.

തുടർന്ന്, നടത്തിയ തിരച്ചിലിലാണ് തടാകത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിക്ക് പാസ്പോർട്ട് ഇല്ലായിരുന്നുവെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ജോയിൻ്റ് കമ്മിഷണർ രമേഷ് പറഞ്ഞു. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU | CRIME
SUMMARY: Bangladeshi women found raped and killed in Bengaluru

LEAVE A REPLY

Please enter your comment!
Please enter your name here