മസാല ബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുൻ മന്ത്രി തോമസ് ഐസക് ഉള്‍പ്പെട്ട മസാല ബോണ്ട് കേസില്‍ ഇ.ഡിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. തോമസ് ഐസകിനെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തിരഞ്ഞെടുപ്പ് കഴിയും വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. ലോക്‌സഭാ ഇലക്ഷന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഹരജിയ്ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തീര്‍പ്പാക്കിയത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇടക്കാല ഉത്തരവിന്റെ കാലാവധിയും കഴിഞ്ഞെന്ന് ഇ.ഡി ബോധിപ്പിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇ.ഡി സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചിരുന്നു. മസാലബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. ഇക്കാര്യത്തില്‍ ചില വ്യക്തതകള്‍ വരുത്തേണ്ടതുണ്ടെന്ന് രേഖകള്‍ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

താന്‍ ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചതാണെന്നുമാണ് ഐസക്കിന്റെ നിലപാട്. കിഫ്ബി അധികാരപദവിയില്‍ ഇരുന്നത് മന്ത്രി എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇ.ഡി വേട്ടയാടുന്നു എന്നാണ് ഐസക്കിന്റെയും സിപിഎമ്മിന്റെയും നിലപാട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം; മുന്നറിയിപ്പുമായി സോനം വാങ്ചുക്

ന്യൂഡല്‍ഹി: ​ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തി കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന്...

പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു....

കർണാടകയിൽ കടുവകളുടെ എണ്ണം വർധിച്ചതായി കണക്കുകള്‍

ബെംഗളൂരു: കർണാടകയിലെ വനങ്ങളിൽ കടുവകളുടെ എണ്ണം വർധിച്ചതായി വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ....

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും നാളെ

ബെംഗളൂരു: ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

മണിക്കൂറുകള്‍ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ വിട്ടയച്ച്‌ പോലീസ്

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ...

പിണറായി വിജയൻ്റെ കസ്റ്റഡിയും ആരോഗ്യ പ്രശ്നങ്ങളും: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശൻ

ഡൽഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത...

ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റിന് എതിരായ ആക്രമണം; കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ എൻഐഎ

ഡല്‍ഹി: ഫ്ലൈദുബായ് യാത്രാ വിമാനത്തിലെ അതിക്രമത്തില്‍ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ...

ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം: മമത ബാനര്‍ജിയെയും അരവിന്ദ് കെജ്‌രിവാളിനെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്

ഡൽഹി: ഡല്‍ഹിയില്‍ മുൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെയും അരവിന്ദ്...

Related Articles

Popular Categories