ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം: മമത ബാനര്‍ജിയെയും അരവിന്ദ് കെജ്‌രിവാളിനെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്

ഡൽഹി: ഡല്‍ഹിയില്‍ മുൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെയും അരവിന്ദ് കെജ്‌രിവാളിനെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്. ലോധി എസ്റ്റേറ്റിന് സമീപത്ത് വെച്ചാണ് കേജ്‌രിവാളിനെ പോലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ കരുതല്‍ തടങ്കലിലാക്കുന്ന പോലീസ് നടപടിക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധം ഇരമ്പുകയാണ്.

കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയൻ, പ്രതിമ മണ്ഡല്‍, ദോല സെൻ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ സൗത്ത് അവന്യൂവിലുള്ള ബസ് സ്റ്റാൻഡില്‍ തൃണമൂല്‍ നേതാക്കള്‍ ധർണ നടത്തിയതിന് പിന്നാലെയാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് നേതാക്കള്‍ കസ്റ്റഡിയിലായത്.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (SIR) നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികള്‍ രാജ്യവ്യാപകമായി ഉന്നയിക്കുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. വോട്ടർപട്ടിക പരിഷ്‌കരണം തിരഞ്ഞെടുപ്പിന്റെ നീതിപൂർവമായ നടത്തിപ്പിനെ ബാധിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. എന്നാല്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും നിഷേധിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളിലും ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ പോലീസ് തടഞ്ഞതിനെത്തുടർന്ന് നിരവധി പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ മമത ബാനർജിയും പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു.

SUMMARY: Intense protests in Delhi: Delhi Police detain Mamata Banerjee and Arvind Kejriwal

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നല്‍; വീട്ടമ്മയ്ക്ക് പരുക്കേറ്റു

കോഴിക്കോട്: കുന്ദമംഗലത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില്‍ വീട്ടമ്മയ്ക്ക്...

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു

ഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ...

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ 1040 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിലെ ആയിരത്തിലധികം തസ്തികകളിലേക്ക്...

സിജെപി പ്രക്ഷോഭം: ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി...

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം....

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

Related Articles

Popular Categories