കോഴിക്കോട്: കുന്ദമംഗലത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില്‍ വീട്ടമ്മയ്ക്ക് മുഖത്ത് പരുക്കേല്‍ക്കുകയും നാലോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 5:30ഓടെയായിരുന്നു ശക്തമായ മഴയും ഇടിമിന്നലുണ്ടായത്. അടുക്കളയില്‍ പാല്‍പാത്രം എടുക്കാനായി പോയപ്പോഴാണ് ചെറുപൈക്കാട്ട് ഗീതയ്ക്ക് (60) പരുക്കേറ്റത്.
വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ച് മുഖത്തേക്ക് തെറിക്കുകയായിരുന്നു. കളരിക്കണ്ടി ഒഴിയില്‍ ഭാഗത്ത് ചേനോത്ത് സജീവന്റെ വീട് ഉള്‍പ്പെടെ നാലോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മിന്നലിന്റെ ആഘാതത്തില്‍ വീടുകളുടെ ചുമരുകള്‍ തകരുകയും, ഭൂമി കുഴിഞ്ഞ് ഗർത്തം ഉണ്ടായതായി പ്രദേശവാസികള്‍ പറയുകയും ചെയ്തു. വീടുകളിലെ വയറിംഗും മെയിൻ സ്വിച്ച് ബോർഡുകളും കത്തിനശിച്ചു.
മോട്ടോറുകള്‍, ഫാനുകള്‍, ലൈറ്റുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളും കേടായി. അപകടത്തെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി പുനഃസ്ഥാപിച്ചാല്‍ മാത്രമേ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് സംഭവിച്ച കൂടുതല്‍ നഷ്ടങ്ങള്‍ കണക്കാക്കാൻ സാധിക്കൂ.
SUMMARY: Housewife injured in severe lightning strike at Kunnamangalam, Kozhikode
















